നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്

ആക്രമണം നടന്ന സമയത്ത് അദ്ദേഹം വാഹനത്തിൽ ഉണ്ടായിരുന്നില്ല. കല്ലേറിൽ നിരവധി വാഹനങ്ങളുടെ ഗ്ലാസുകൾ തകർന്നു

ഫോട്ടോ: എഎൻഐ
Last Updated :20 January 2024, 9:05 am IST

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. പാട്നയിൽ വച്ച് വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. 

ആക്രമണം നടന്ന സമയത്ത് അദ്ദേഹം വാഹനത്തിൽ ഉണ്ടായിരുന്നില്ല. കല്ലേറിൽ നിരവധി വാഹനങ്ങളുടെ ഗ്ലാസുകൾ തകർന്നു. പട്‌ന ജില്ലയിലെ സോഹ്ഗിയിലാണ് വാഹന വ്യൂഹത്തിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞത്.

ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ ബ്യൂറിൽ വച്ച് കണ്ടെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ​ഗ്രാമീണർ പട്ന- ഗയ പ്രധാന റോഡ് ഉപരോധിച്ചിരുന്നു. 

അതിനിടെ നിതീഷ് കുമാറിന്റെ വാഹന വ്യൂഹം ഇതുവഴി കടന്നുപോകുകയായിരുന്നു. പിന്നാലെയാണ് കല്ലേറുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്കു. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now