മോമോസ് തീറ്റ മത്സരത്തിനിടെ ബോധരഹിതനായി, യുവാവ് മരിച്ചു; കൊലപാതകമെന്ന് പിതാവ് 

ബിഹാറില്‍ മോമോസ് ചലഞ്ചില്‍ പങ്കെടുത്ത യുവാവ് മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:22 am IST
Edited by :migrator

പട്‌ന:ബിഹാറില്‍ മോമോസ് ചലഞ്ചില്‍ പങ്കെടുത്ത യുവാവ് മരിച്ചു. ബീഹാറിലെ ഗോപാല്‍ഗഞ്ചിലാണ് സംഭവം. അമിതമായ അളവില്‍ മോമോസ് കഴിച്ച ബിപിന്‍ കുമാര്‍ പാസ്വാന്‍ (25) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം മോമോസ് തീറ്റ മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിപിന്‍ അബോധാവസ്ഥയിലായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ ബിപിന്‍ കുമാറിന്റെ അച്ഛന്‍ ഗൂഢാലോചന ആരോപിച്ചു. സുഹൃത്തുക്കള്‍ ചേര്‍ന്ന് മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് അച്ഛന്റെ ആരോപണം.

മൊബൈല്‍ റിപ്പയര്‍ ഷോപ്പിലാണ് ബിപിന്‍ കുമാര്‍ പാസ്വാന്‍ ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച ആരാണ് കൂടുതല്‍ മോമോസ് കഴിക്കുക എന്ന് കണ്ടെത്താന്‍ സുഹൃത്തുക്കളാണ് മത്സരം സംഘടിപ്പിച്ചത്. ബിപിനും ഈ മോമോസ് ചലഞ്ചില്‍ പങ്കെടുക്കുകയായിരുന്നു. ചലഞ്ചിന്റെ ഭാഗമായി 150 മോമോസ് ആണ് ബിപിന്‍ കഴിച്ചത്.

ധാരാളം മോമോസ് കഴിച്ച ബിപിന്‍ ബോധരഹിതനാകുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സുഹൃത്തുക്കള്‍ അവര്‍ മനഃപൂര്‍വം മോമോ ഈറ്റിംഗ് ചലഞ്ച് നടത്തുകയും മോമോസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നുമാണ് പിതാവിന്റെ ആരോപണം. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും ബിപിനിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now