
ലോക്ക്ഡൗൺ ലംഘിച്ച് ഇഫ്താർ; എംഎല്‍എ അടക്കം 53പേർക്കെതിരെ കേസ്
സമാജ് വാദി പാര്‍ട്ടിയുടെ ബീജിനോർ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്

ലഖ്നൗ: ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താറില്‍ പങ്കെടുത്ത എംഎല്‍എക്കെതിരെ കേസ്. സമാജ് വാദി പാര്‍ട്ടിയുടെ ബീജിനോർ എംഎല്‍എ മനോജ് പരസ് അടക്കമുള്ളവര്‍ക്കെതിരെയാണ് യുപി പൊലീസ് കേസെടുത്തത്.
സറയ്മീര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് ഇഫ്താര്‍ നടന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരടക്കം ഇഫ്താറില്‍ പങ്കെടുത്തിരുന്നു.
എംഎല്‍എ അടക്കം പരിപാടിയില്‍ ഉണ്ടായിരുന്ന 34 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആകെ 53 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'



