
കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ബൈക്ക് യാത്രികര്‍ക്കു മേല്‍; ഭര്‍ത്താവിന് ദാരുണാന്ത്യം, ഭാര്യയ്ക്കു പരിക്ക് - വിഡിയോ
ഷോപ്പിങ്ങാനായി ദമ്പതികള്‍ ബൈക്കില്‍ പോകുന്നതിനിടെ, പൊളിച്ചുമാറ്റുകയായിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരഭാഗം തകര്‍ന്ന് റോഡിലേക്ക് പതിക്കുകയായിരുന്നു

ചണ്ഡിഗഡ്: കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഒപ്പം യാത്ര ചെയ്ത ഇയാളടെ ഭാര്യ അത്്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നുള്ളതാണ് വീഡിയോ.
ഷോപ്പിങ്ങാനായി ദമ്പതികള്‍ ബൈക്കില്‍ പോകുന്നതിനിടെ, പൊളിച്ചുമാറ്റുകയായിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരഭാഗം തകര്‍ന്ന് റോഡിലേക്ക് പതിക്കുകയായിരുന്നു. ബൈക്കിന്റെ പുറകിലിരുന്ന യുവതിയുടെ കെട്ടിടഭാഗം താഴേക്ക് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ബൈക്കില്‍ നിന്ന് ചാടി രക്ഷപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ച സുശീലിന്റെ ശരീരത്തിലാണ് കെട്ടിടത്തിന്റെ ഭാഗം പതിച്ചത്. അയാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
#Haryana: The balcony of a building collapsed in Panipat. Death of a person riding a bike passing below. When the wife looked up a second later, she jumped off the bike and ran away and was saved.#india pic.twitter.com/6GBEjnMl5k
â Siraj Noorani (@sirajnoorani) November 3, 2023
സുശീലിനെ രക്ഷിക്കാന്‍ ഭാര്യ ഓടിയെത്തുന്നത് സിസിടിവിയില്‍ കാണാം. ആളുകള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ മറ്റൊരു വഴിയാത്രക്കാരനും പരിക്കേറ്റു. കെട്ടിടം പൊളിക്കുന്നതിനിടെ തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ


