
നിയമസഭാ തെരഞ്ഞെടുപ്പ്; മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കി ബിജെപി
കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, ധര്‍മേന്ദ്ര പ്രധാന്‍, ശിവരാജ് സിംഗ് ചൗഹാന്‍, ജി കിഷന്‍ റെഡ്ഡി എന്നിവര്‍ക്കാണ് ചുമതല.

ന്യൂഡല്‍ഹി ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കി ബിജെപി. മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, ധര്‍മേന്ദ്ര പ്രധാന്‍, ശിവരാജ് സിംഗ് ചൗഹാന്‍, ജി കിഷന്‍ റെഡ്ഡി എന്നിവര്‍ക്കാണ് ചുമതല.
മഹാരാഷ്ട്രയില്‍ അശ്വിനും വൈഷ്ണവിനും ഹരിയാനയില്‍ ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാറിനുമാണ് സഹചുമതല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിയുടെ പ്രകടനം മോശമായിരുന്നു. എന്‍ഡിഎ സഖ്യത്തിന് 48 സീറ്റുകളില്‍ പതിനെട്ട് സീറ്റുകള്‍ മാത്രമാണ് നേടിയത്. ഇന്ത്യാ സഖ്യം 30 സീറ്റുകള്‍ നേടി. ബിജെപി 2019ല്‍ 23 സീറ്റുകള്‍ നേടിയെങ്കില്‍ അത് ഇത്തവണ ഒന്‍പതില്‍ ഒതുങ്ങി. ഇന്ത്യാ സഖ്യത്തിന്റെ വോട്ടുവിഹിതത്തില്‍ വലിയ വര്‍ധനയും ഉണ്ടായിട്ടുണ്ട്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റും ഉണ്ടാക്കുന്നതിനായാണ് നേരത്തെ തന്നെ തെരഞ്ഞെടുപ്പിന് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഹരിയാനയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. പത്ത് ലോക്‌സഭാ സീറ്റില്‍ അഞ്ചെണ്ണം ബിജെപിയും അഞ്ചെണ്ണം കോണ്‍ഗ്രസിനുമാണ് ലഭിച്ചത്. ഇന്ത്യാ സഖ്യമായി മത്സരിച്ചാല്‍ ഹരിയാനയില്‍ വിജയം പിടിക്കാനാകുമെന്ന് കോണ്‍ഗ്രസും കരുതുന്നു. അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് ഏറെ വിയര്‍ക്കേണ്ടി വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News

ഒഴിവാക്കപ്പെട്ടവര്‍ വോട്ടര്‍ പട്ടികയിലേക്ക്?; എസ്ഐആര്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളില്‍ സ്പെഷ്യല്‍ ഡ്രൈവ്

ബാലറ്റിലേക്ക് തിരികെ പോകണം; പ്രതിഷേധം ശക്തമാക്കി ഇന്ത്യാ മുന്നണി; ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് മാര്‍ച്ച്

