
14 കോടി അംഗങ്ങള്‍, ബിജെപി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി, പ്രധാനമന്ത്രിക്ക് നന്ദി: ജെ പി നഡ്ഡ
ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ആണ് ജെ പി നഡ്ഡയുടെ അവകാശവാദം

വിശാഖപട്ടണം: പതിന്നാലുകോടി അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയാണ് ബിജെപി എന്ന് കേന്ദ്ര മന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ജെ പി നഡ്ഡ. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ആണ് ജെ പി നഡ്ഡയുടെ അവകാശവാദം.
ബിജെപിയുടെ ശക്തിയെ ചൂണ്ടിക്കാട്ടാനായിരുന്നു ജെപി നഡ്ഡ കണക്കുകളെ ഉദ്ധരിച്ചത്. രണ്ട് കോടി സജീവ പ്രവര്‍ത്തരും 14 കോടി അംഗങ്ങളുമുള്ള പാര്‍ട്ടിയാണ് ബിജെപി. ഇന്ത്യയിലെ 20 സംസ്ഥാനളില്‍ എന്‍ഡിഎ സര്‍ക്കാരുകളും ഇതില്‍ 13 സംസ്ഥാനത്ത് ബിജെപി സര്‍ക്കാരുകളുമുണ്ട്. പാര്‍ട്ടിക്ക് 240 ലോക്സഭാ അംഗങ്ങളും 1500 നിയമസഭാംഗങ്ങളും, 170 എംഎല്‍സിമാരും ഉണ്ട്. ഉത്തരവാദിത്തത്തോടെ മികച്ച ഭരണം കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ മികവ് കൂടിയാണ് ഈ കണക്കുകള്‍ എന്നും ജെപി നഡ്ഡ പറഞ്ഞു.
രാമക്ഷേത്രം, പൗരത്വ നിയമം, വഖഫ് നിയമം എന്നിവയും പ്രസംഗത്തില്‍ പരാമര്‍ശിച്ച ജെ പി നഡ്ഡ ഇവയെല്ലാം എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നും അവകാശപ്പെട്ടു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം രാജ്യം വലിയ വികസന മുന്നേറ്റം നടത്തി. ഇതിന്റെ ഫലങ്ങള്‍ ആന്ധ്രാപ്രദേശിലും പ്രകടമാണ്. സംസ്ഥാന വികസനത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇടപെടല്‍ പ്രധാനമാണെന്നും നഡ്ഡ പ്രശംസിച്ചു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
BJP has become the world’s largest political party with 14 crore members and two crore active members, says BJP chief and Union Health Minister JP Nadda.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മോദിയെ പുകഴ്ത്തി കൊച്ചിൻ ഷിപ്പ്യാർഡ് ഡയറക്ടർ സ്ഥാനം നേടി'; ജിജി തോംസണെതിരെ വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചത് ഭീമമായ തുക ഇറക്കി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പുറത്ത്


