
'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ
കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടിക വര്‍ഗം, ഒബിസി തുടങ്ങിയ വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് മുസ്ലിം സമുദായത്തിന് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്ത്രമന്ത്രിയുമായ അമിത് ഷാ. ഒരു സര്‍വേയും നടത്താതെയാണ് ഈ നീക്കം. കര്‍ണാടകയും തെലങ്കാനയും കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളാണെന്നും അമിത് ഷാ ആരോപിച്ചു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷായുടെ ആരോപണം.
സംവരണ വ്യവസ്ഥകള്‍ മാറ്റുന്നതിനായി ബിജെപി ഒരിക്കലും ഭരണഘടന ഭേദഗതി ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി ഭരണഘടന ഭേദഗതി ചെയ്യാന്‍ തക്ക ശക്തി പാര്‍ലമെന്റില്‍ എന്‍ഡിഎയ്ക്കുണ്ട്. എന്നാല്‍ ബിജെപി ഒരിക്കലും അതിന് മുതിര്‍ന്നിട്ടില്ല. അത് ഒരിക്കലും ഞങ്ങളുടെ ഉദ്ദേശ്യമല്ലായിരുന്നു. ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം, യൂണിഫോം സിവില്‍ കോഡ് തുടങ്ങി ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സങ്കല്‍പ്പ പത്രയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതല്ലാതെ, ഞങ്ങള്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
400 ലേറെ സീറ്റ് ലഭിച്ചാല്‍ ബിജെപി സംവരണം അട്ടിമറിച്ചേക്കുമെന്ന പ്രതിപക്ഷ പ്രചാരണം അമിത് ഷാ തള്ളി. 2014 മുതല്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ ബിജെപിക്ക് അധികാരമുണ്ടായിരുന്നു. പക്ഷേ അത് ഒരിക്കലും ചെയ്തില്ല. ബിജെപി 10 വര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തിലുണ്ട്, സംവരണത്തില്‍ തൊട്ടിട്ടില്ല. മറിച്ച്, കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ ക്വാട്ട കുറച്ചാണ് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കിയത്.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യന്‍ കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക സര്‍വേ അവര്‍ അര്‍ത്ഥമാക്കുന്നില്ല. അവര്‍ യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് സമ്പത്ത് (സ്വത്ത്) ആണ്. വികസനത്തിനല്ല, വോട്ടിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്. മുസ്ലിങ്ങള്‍ക്കിടയില്‍ ഭയത്തിന്റെ സാഹചര്യം സൃഷ്ടിക്കുന്നില്ല. എങ്ങനെയാണ് ദരിദ്രരെ ഹിന്ദു/മുസ്ലിം എന്ന് വിഭജിക്കാന്‍ കഴിയുക? അതു ശരിയാണോ? ഞങ്ങള്‍ ദരിദ്രരെ ശാക്തീകരിക്കുകയാണെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്. അതൊരു സമഗ്രമായ സമീപനമാണ്.
കര്‍ണാടകയില്‍ ഒരു സര്‍വേയും കൂടാതെ മുസ്ലീം സമുദായത്തെ മുഴുവന്‍ പിന്നാക്കക്കാരായി പ്രഖ്യാപിച്ചു. അതില്‍ കോടീശ്വരന്‍മാരായവര്‍ പോലും ഉള്‍പ്പെടുന്നു. കോടീശ്വരനായ ഒരു മുസ്ലീമിനെ എങ്ങനെ പിന്നാക്കക്കാരനായി കണക്കാക്കും? അവര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ചെയ്യപ്പെട്ടതാണ്. ഹിന്ദുക്കളിലും ചില ജാതികള്‍ മാത്രമാണ് പിന്നാക്കം നില്‍ക്കുന്നത്. നമുക്ക് എല്ലാ ഹിന്ദുക്കളെയും പിന്നാക്ക വിഭാഗത്തില്‍ പെടുത്താനാകുമോ? കോണ്‍ഗ്രസ് ഹിന്ദുക്കളോടും ഇത്തരത്തില്‍ ചെയ്യുമോ? കോണ്‍ഗ്രസ് ചെയ്തത് ഭരണഘടനാ വിരുദ്ധമാണ്. ദാരിദ്ര്യമോ പിന്നാക്കാവസ്ഥയോ പരിഗണനയുടെ ഒരു സൂചികയാകാം, എന്നാല്‍ മതമല്ല. നമ്മുടെ ഭരണഘടന അത് അനുവദിക്കുന്നില്ല എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
WHAT TO READ NEXT

ആരോഗ്യനില മോശമായി; എസ് എം കൃഷ്ണ ഐസിയുവില്‍
മരിച്ചവരെ നീക്കം ചെയ്യല്‍ അടക്കമുള്ള വോട്ടര്‍പട്ടിക വൃത്തിയാക്കല്‍ ഇത്തവണ ശരിയായി ചെയ്യാന്‍ കഴിയാത്തതാകും പോളിങ് ശതമാനം കുറയാന്‍ കാരണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഗാന്ധിനഗറിലെ എന്റെ സ്വന്തം കോളനിയില്‍ മരിച്ച 14 വോട്ടര്‍മാരുടെ പേരുകള്‍ ഇപ്പോഴും പട്ടികയിലുണ്ട്. ഒരു പരിധിവരെ കുറഞ്ഞ പോളിങ് ഇതിന് കാരണമായേക്കാമെന്ന് തോന്നുന്നു. രണ്ടാമതായി, പല മണ്ഡലങ്ങളിലും മത്സരമില്ലെന്ന് ജനങ്ങള്‍ കരുതുന്നു. വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളില്‍, യഥാര്‍ത്ഥ മത്സരമില്ല എന്ന തോന്നല്‍ വോട്ടിങ്ങിനെ ബാധിച്ചിട്ടുണ്ട്. എന്തായാലും ഇതുവരെ വോട്ടിംഗ് നടന്നിടത്തെല്ലാം എന്‍ഡിഎ മുന്നിട്ട് നില്‍ക്കുകയാണ്. ഇത്തവണ 400 ലേറെ സീറ്റ് നേടാനാകും. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

'ആ ദിവസം ഞാന്‍ മറക്കില്ല, നീ വെറും പെണ്ണ് എന്ന് വിധി എഴുതപ്പെട്ട ദിവസം'; സ്ത്രീ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?
