ആരോഗ്യനില മോശമായി; എസ് എം കൃഷ്ണ ഐസിയുവില്‍

1999 ഒക്ടോബര്‍ 11 മുതല്‍ 2004 മെയ് 28 വരെ കൃഷ്ണ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു

sm krishna
എസ് എം കൃഷ്ണഫയൽ
Edited by :jayakumarna
Last Updated :12 മേയ് 2024, 9:06 am IST

ബംഗലൂരു: മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണ ഐസിയുവില്‍. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ബംഗലൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണയുടെ ആരോഗ്യനില മോശമായതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

92 കാരനായ കൃഷ്ണ ഐസിയുവിലാണെന്നും, ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സ നല്‍കിവരികയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം ആദ്യം മുതല്‍ എസ്എം കൃഷ്ണ ചികിത്സയിലാണ്. ഇന്നലെ നില വഷളായപ്പോഴാണ് ഐസിയുവിലേക്ക് മാറ്റിയത്.

1999 ഒക്ടോബര്‍ 11 മുതല്‍ 2004 മെയ് 28 വരെ കൃഷ്ണ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2009 മുതല്‍ 2012 വരെ രണ്ടാം യുപിഎ സര്‍ക്കാരില്‍ കേന്ദ്ര വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ല്‍ കൃഷ്ണ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now