ഗോവയില്‍ ബിജെപിക്ക് പിന്നെയും ഷോക്ക്; ഒരു എംഎല്‍എ കൂടി രാജിവച്ചു

സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ മൈക്കല്‍ ലോബോ പാര്‍ട്ടി വിട്ട് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുന്നേയാണ് ബിജെപിയില്‍ നിന്ന് ഒരു എംഎല്‍എ കൂടി രാജിവച്ചിരിക്കുന്നത്

പ്രവീണ്‍ സാന്റിയ രാജി സമര്‍പ്പിക്കുന്നു/എഎന്‍ഐ
Last Updated :20 January 2024, 8:56 am IST
Edited by :migrator

പനാജി: ഗോവയില്‍ ഒരു ബിജെപി എംഎല്‍എകൂടി രാജിവച്ചു. മായിമില്‍ നിന്നുള്ള എംഎല്‍എയായ പ്രവീണ്‍ സാന്റിയ ആണ് രാജിവച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ മൈക്കല്‍ ലോബോ പാര്‍ട്ടി വിട്ട് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുന്നേയാണ് ബിജെപിയില്‍ നിന്ന് ഒരു എംഎല്‍എ കൂടി രാജിവച്ചിരിക്കുന്നത്. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. 

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബിജെപിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക്. ശാസ്ത്ര, സാങ്കേതികം, മാലിന്യ സംസ്‌കരണം എന്നീ വകുപ്പുകളാണ് ലോബോ കൈകാര്യം ചെയ്തിരുന്നത്. വടക്കന്‍ ഗോവയില്‍ ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ലോബോ. ലോബോയൊടൊപ്പം ഏതാനും അനുയായികളും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രിസ്ഥാനത്തുനിന്നും എംഎല്‍എ പദവിയും രാജിവച്ചതായി ലോബോ അറിയിച്ചു. മറ്റു പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച അദ്ദേഹം ഏതു പാര്‍ട്ടിയിലാണ് ചേരുകയെന്ന വ്യക്തമാക്കിയിട്ടില്ല. മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ലോബോ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now