ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണലിന് ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്

ചിത്രം: എഎന്‍ഐ
Last Updated :20 January 2024, 9:09 am IST

News Now

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ലീഡ് നില അനുസരിച്ച് ഗുജറാത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 127 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസ് 45 സീറ്റിലും എഎപി രണ്ടു സീറ്റിലും ലീഡ് ചെയ്യുകയാണ്. 

അതേസമയം ഹിമാചല്‍ പ്രദേശില്‍ ആദ്യ ലീഡ് നില അനുസരിച്ച് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിജെപി 33 സീറ്റിലും കോണ്‍ഗ്രസ് 33 സീറ്റിലും ലീഡ് ചെയ്യുന്നു. എഎപി ഒരിടത്തും ലീഡ് നേടിയിട്ടില്ല. 

ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഗുജറാത്തില്‍ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണലിന് ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മൂന്നു പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപി വീണ്ടും അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ്. 

ഹിമാചല്‍ പ്രദേശില്‍ ആകെയുള്ള 68 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 412 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണെന്നാണ് ഹിമാചലിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. 

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്‌സഭ മണ്ഡലത്തിലെയും വിവിധ സംസ്ഥാനങ്ങളിലെ ആറു നിയമസഭ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്. മെയിന്‍പുരിയില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് മത്സരരംഗത്തുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates