കഴിഞ്ഞ മൂന്ന് വർഷം സൗദി അറേബ്യ, ദുബൈ, അബുദാബി ആയിരുന്നു ലേലത്തിന്റെ വേദി

IPL 2027 auction likely to be held in Goa on December 16
IPL 2027 auction Source by : ani
Last Updated :17 October 2026, 8:53 pm IST

News Now

മുംബൈ: 2027ലെ ഐപിഎല്‍ സീസണിനു മുന്നോടിയായുള്ള താരലേലം ഡിസംബര്‍ 16ന് ഗോവയില്‍ നടക്കുമെന്നു റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലേലം ഇന്ത്യയില്‍ അരങ്ങേറാനൊരുങ്ങുന്നത്. നേരത്തെ സൗദി അറേബ്യ, ദുബൈ, അബുദാബി എന്നിവിടങ്ങളിലായിരുന്നു ലേലത്തിന്റെ വേദി.

ഐപിഎൽ താരലേലത്തിന്റെ വേദി ഇത്തവണ ഇന്ത്യയിൽ തന്നെയായിരക്കുമെന്നു ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. 2023ൽ ദുബൈ, 2024ൽ ജിദ്ദ, 2025ൽ അബുദാബി എന്നിവടങ്ങളിലായിരുന്നു ലേലം.

അതേസമയം ഐപിഎൽ ലേലം നടക്കുന്ന 16ന് ഇന്ത്യ- ശ്രീലങ്ക ഏകദിന പോരാട്ടം ബം​ഗളൂരുവിൽ അരങ്ങേറുന്നുണ്ട്. ഇനി ഈ മത്സരം ലേലം മുന്നിൽ കണ്ട് മാറ്റിവയ്ക്കുമോ എന്ന കാര്യത്തിൽ നിലവിൽ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

Summary

The IPL 2027 players' auction is likely to take place in Goa on December 16, sources told India Today, marking the auction's return to India after three years of overseas venues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics