
ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂറിന് കോവിഡ്
ഗോ മൂത്രം കുടിക്കുന്നതുകൊണ്ട് തനിക്ക് ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലെന്ന് പ്രജ്ഞാ സിങ് അഭിപ്രായപ്പെട്ടിരുന്നു

ന്യൂഡല്‍ഹി: ബിജെപി നേതാവ് സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിന് കോവിഡ് സ്ഥിരീകരിച്ചു. പ്രജ്ഞാസിങ് തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ കാര്യം അറിയിച്ചത്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലാം ജാഗ്രത പാലിക്കണമെന്നും, പരിശോധനയ്ക്ക് വിധേയരാകണമെന്നും പ്രജ്ഞാ സിങ് ആവശ്യപ്പെട്ടു. ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയാണ് പ്രജ്ഞാസിങ്.
കൊറോണ വൈറസിനും ശ്വാസകോശ അണുബാധയ്ക്കും ഗോമൂത്രം ഫലപ്രദമായ ഔഷധമാണെന്ന് പ്രജ്ഞാസിങ് ഠാക്കൂര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തനിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. താന്‍ എല്ലാദിവസവും ഗോമൂത്രത്തിന്റെ സത്ത് കഴിച്ചതിനെ തുടര്‍ന്ന് മറ്റു മരുന്നുകളൊന്നും കഴിക്കേണ്ടി വന്നിട്ടില്ല.
ഗോമൂത്രം കുടിക്കുന്നതുകൊണ്ട് തനിക്ക് ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലെന്നും പ്രജ്ഞാസിങ് അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ ഒരു ടിവി ചാനല്‍ ഇന്റര്‍വ്യൂവില്‍ , ഗോമൂത്രം കുടിച്ചതിനെത്തുടര്‍ന്ന് തന്റെ അര്‍ബുധ രോഗബാധ മാറിയതായും പ്രജ്ഞാസിങ് പറഞ്ഞിരുന്നു.
à¤à¤ मà¥à¤°à¥ à¤à¥à¤°à¥à¤¨à¤¾ रिपà¥à¤°à¥à¤ पà¥à¤à¤¿à¤à¤¿à¤µ à¤à¤ हà¥à¥¤ मà¥à¤ à¤à¤¿à¤à¤¿à¤¤à¥à¤¸à¤à¥à¤ à¤à¥ दà¥à¤à¤°à¥à¤ मà¥à¤ हà¥à¤à¥¤ 2 दिनà¥à¤ मà¥à¤ à¤à¥ à¤à¥ मà¥à¤°à¥ सà¤à¤ªà¤°à¥à¤ मà¥à¤ à¤à¤ हà¥à¤ सà¤à¥ सॠà¤à¤à¥à¤°à¤¹ हॠà¤à¤¿ सà¤à¥à¤¤ रहà¥à¤ à¤à¤° à¤à¤µà¤¶à¥à¤¯à¤à¤¤à¤¾ पड़नॠपर à¤à¥à¤°à¥à¤¨à¤¾ à¤à¥à¤¸à¥à¤ à¤à¥ à¤à¤°à¤µà¤¾ लà¥à¤à¥¤ हमà¥à¤ à¤à¤ªà¤à¥ à¤à¤¿à¤à¤¤à¤¾ हà¥à¥¤ पà¥à¤°à¤à¥ सॠपà¥à¤°à¤¾à¤°à¥à¤¥à¤¨à¤¾ हॠà¤à¤ª सà¤à¥ सà¥à¤µà¤¸à¥à¤¥ रहà¥à¤à¥¤
â Sadhvi Pragya singh thakur (@SadhviPragya_MP) January 30, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്



