'എന്റെ മരണത്തിന് ഉത്തരവാദി ബിജെപി എംപിയും മകനും'; വീഡിയോ പോസ്റ്റ് ചെയ്ത് മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ത്തര്‍പ്രദേശിലെ ബിജെപി എംപി കൗശല്‍ കിഷോറിന്റെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ലക്നൗ: ഉത്തര്‍പ്രദേശിലെ ബിജെപി എംപി കൗശല്‍ കിഷോറിന്റെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തന്റെ മരണത്തിന് ഉത്തരവാദികള്‍ എംപിയായ കൗശലും അദ്ദേഹത്തിന്റെ എംഎല്‍എ കൂടിയായ ഭാര്യ ജയ് ദേവിയും മകന് ആയുഷും ആണെന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുന്‍പ് അങ്കിത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
കൈ ഞരമ്പ് മുറിച്ച അങ്കിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരഞ്ഞുകൊണ്ട് ഗുരുത ആരോപണങ്ങളാണ് വീഡിയോയിലൂടെ അങ്കിത ആയുഷിന് എതിരെ നടത്തിയത്. തന്റെ ഭര്‍ത്താവ് തന്നിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് അങ്കിത വീഡിയോയില്‍ പറയുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അങ്കിതയുടെ സുരക്ഷയ്ക്ക് വലിയ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രണയത്തിലായിരുന്ന അങ്കിതയും ആയുഷും തമ്മില്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. എന്നാല്‍ കുടുംബാഗങ്ങള്‍ക്ക് ഈ വിവാഹത്തില്‍ താത്പര്യമില്ലായിരുന്നു. ആയുഷും അങ്കിതയും ഒരു വാടകവീട്ടിലായിരുന്നു താമസം. ശനിയാഴ്ച രാത്രി എംപിയുടെ വീട്ടിലെത്തിയ അങ്കിത ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മാര്‍ച്ച് മൂന്നിന് ആയുഷ് സ്വയം വെടിവെച്ചിരുന്നതായി പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ചു; 15 യാത്രക്കാർക്ക് പരിക്ക്
Bypoll results LIVE | തമിഴ്നാട്ടിൽ വീണ്ടും വിജയ് തരംഗം; ബംഗാളിൽ ബിജെപി കുതിപ്പ്

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്


