
News Now
രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

ന്യൂഡല്ഹി: ഭര്തൃകുടുംബം ക്രൂരമായി മര്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയുമായി ഉത്തര്പ്രദേശിലെ ഫറുഖാബാദ് ബിജെപി എംപി മുകേഷ് രജ്പുത്തിന്റെ സഹോദരി റീന രജ്പുത്ത്. ഭര്തൃപിതാവ് ലക്ഷ്മണ് സിങ്, ഭര്തൃ സഹോദരന്മാരായ രാജേഷ്, ഗിരിഷ് എന്നിവര് മര്ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്കിയത്.
കുളിക്കുന്നതിനിടെ ഭര്തൃപിതാവും ഭര്ത്താവിന്റെ സഹോദരനും ചേര്ന്ന് ദൃശ്യങ്ങള് പകര്ത്താന് ശ്രമിക്കുകയും എതിര്ത്തപ്പോള് ഭര്തൃപിതാവ് മര്ദിക്കുകയും ചെയ്തെന്ന് യുവതി പരാതിയില് പറയുന്നു. തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, വടികൊണ്ടു അടിച്ചു. ഭര്തൃ സഹോദരന്മാരായ രാജേഷ് കത്തി ഉപയോഗിച്ചു കയ്യില് പരുക്കേല്പ്പിച്ചെന്നും ഗിരിഷ് ഇരുമ്പ് വടി ഉപയോഗിച്ചു മര്ദിച്ചെന്നും യുവതി പരാതിയില് പറഞ്ഞു.
രണ്ടു പെണ്കുട്ടികളായതിനാല് ഭര്തൃവീട്ടുകാര് വര്ഷങ്ങളായി എന്നെ ഉപദ്രവിക്കുകയാണ്. എന്നെ ഒഴിവാക്കാനാണ് അവര് ശ്രമിക്കുന്നത്, റീന രാജ്പുത്ത് പരാതിയില് പറയുന്നു. യുവതിയെ മര്ദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary
BJP MP's sister files complaint against him for trying to film bathroom scene, beaten up when she resisted
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





