ബിജെപി നേതാവും എംപിയുമായ അഭയ് ഭരദ്വാജ് കോവിഡ് ബാധിച്ച് മരിച്ചു

മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ അഭയ് ഭരദ്വാജ് കോവിഡ് ബാധിച്ച് മരിച്ചു

Last Updated :20 January 2024, 8:33 am IST

ഗാന്ധിനഗര്‍: മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ അഭയ് ഭരദ്വാജ് കോവിഡ് ബാധിച്ച് മരിച്ചു. 66 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഗുജറാത്തില്‍ നിന്നാണ് അഭയ് രാജ്യസഭയിലെത്തിയത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഭരദ്വാജിനെ രാജ്‌കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭരദ്വാജിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി ബിജെപി നേക്കാള്‍ അനുശോചനം രേഖപ്പെടുത്തി.

ഗുജറാത്തില്‍ നിന്നുള്ള എംപി ഭരദ്വാജ് ജി ശ്രദ്ധേയനായ അഭിഭാഷകനായിരുന്നെന്നും സമൂഹത്തെ സേവിക്കുന്നതില്‍ മു്ന്‍പന്തിയില്‍ നിന്നയാളാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ദേശീയ വികസനകാഴ്ചപ്പാടില്‍ ഉള്‍ക്കാഴ്ചയും ശോഭയും ഉള്ള ഒരു മഹത് വ്യക്തിത്വത്തെയാണ് നഷ്ടമായതെന്നും മോദി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now