
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
മുംബൈ : കോവിഡ് വാക്സിൻ സ്വീകരിച്ചതിനുശേഷം രണ്ടുമാസത്തേക്ക് രക്തം ദാനം ചെയ്യരുതെന്ന് നാഷണൽ ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ കൗൺസിൽ നിർദേശിച്ചു. വാക്സിൻ സ്വീകരിച്ച അന്ന് മുതൽ രണ്ടാമത്തെ വാക്സിൻ എടുത്ത് 28 ദിവസം കഴിയുന്നതുവരെ രക്തദാനം നടത്തരുതെന്നാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട് മാർഗരേഖതന്നെ കൗൺസിൽ പുറത്തിറക്കിയിട്ടുണ്ട്.
വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് 28 ദിവസത്തെ ഇടവേള എങ്കിലും വേണം. അതായത് ആദ്യവാക്സിൻ സ്വീകരിച്ച് 57 ദിവസത്തേക്ക് രക്തദാനം പാടില്ലെന്നാണ് നിർദേശം. പ്രതിരോധ മരുന്ന് എടുത്തതിന് ശേഷമുള്ള രക്തദാനം പ്രതിരോധശേഷിയെ ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന കൊവാക്സിനും, കൊവിഷീൽഡിനും പുതിയ മാർഗ നിർദ്ദേശം ബാധകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


