
ആന്ധ്രപ്രദേശിൽ നീല തിമിംഗലം കരയ്ക്കടിഞ്ഞു, മുകളിൽ കയറി ഫോട്ടോ എടുത്ത് ആളുകൾ: വിഡിയോ
അപൂർവ കാഴ്ച കാണാൻ വൻ ആൾക്കൂട്ടമാണ് ബീച്ചിൽ എത്തിയത്

അമരാവദി:ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് നീല തിമിംഗലം കരയ്ക്കടിഞ്ഞു. 25 അടിയിലേറെ നീളവും അഞ്ച് ടണ്ണോളം ഭാരവുമുള്ള കുഞ്ഞ് തിമിംഗലമാണ് കരക്കടിഞ്ഞത്. വ്യാഴാഴ്ചയാണ് ശ്രീകാകുളത്തെ മേഘവരം ബീച്ചിൽ തിമിംഗലം പ്രത്യക്ഷപ്പെട്ടത്. അപൂർവ കാഴ്ച കാണാൻ വൻ ആൾക്കൂട്ടമാണ് ബീച്ചിൽ എത്തിയത്.
Look what the #AndhraPradeshFloods brought ashore !! This is said to be a rare #BlueWhale that was washed up on Meghavaram beach of Santabommali mandal #Srikakulam district, about 25 feet long & weighing 5 tons? Fishermen say rare in these seas @ndtv @ndtvindia pic.twitter.com/AvRJ8iZ1QO
â Uma Sudhir (@umasudhir) July 28, 2023
ആന്ധ്രപ്രദേശിലെ കടൽക്കരയിൽ തമിംഗലം കരയ്ക്കടിയുന്നത് അപൂർവമാണ് എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് തിമിംഗലത്തെ കാണുന്നത്. അതിനിടെ നീല തിമിംഗലത്തെ കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമായി സമീപ ഗ്രാമങ്ങളിൽ നിന്നുവരെ ആളുകൾ എത്തുകയാണ്. ചിലർ മീനിന്റെ മുകളിൽ കയറി നിന്ന് ചിത്രങ്ങൾ എടുത്തുന്ന വിഡിയോയും പുറത്തുവന്നു.
A 25 ft long blue whale (#endangered species), weighing around 5 tons washed ashore and later died at a beach in Santhabommali mandal of #Srikakulam dist. The nearby villagers thronged the area to have a look. #BlueWhale #AndhraPradesh #Whale #Tekkali pic.twitter.com/IwoKVeVgao
â Surya Reddy (@jsuryareddy) July 28, 2023
ഭൂമിയിലെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലങ്ങള്‍. 200 ടണ്ണോളം ഭാരം വരെ ഇവയ്ക്കുണ്ടാകും. 33 ആനകൾക്ക് സമമാണ് ഇത്. കൂടാതെ ചെറിയ കാറിന്റെ അത്ര വലിപ്പം ഇതിന്റെ ഹൃദയത്തിനുണ്ടാകും. ഒരു ടണ്ണോളം വരുന്ന ഭക്ഷണം ആമാശയത്തില്‍ ഒരേ സമയം സൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫെഡറേഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം



