കടയില്‍ വച്ച് യുവതിക്കു നേരെ ലൈംഗികാതിക്രമം; മണിപ്പൂരില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വീഡിയോ; ജവാന് സസ്‌പെന്‍ഷന്‍, കേസ്

കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പിന്നാലെയാണ് നടപടി

വീഡിയോ ദൃശ്യത്തിൽ നിന്ന്
Last Updated :20 January 2024, 9:23 am IST
Edited by :migrator

ഇംഫാല്‍: കലാപം നടന്ന മണിപ്പൂരില്‍ നിന്നു മറ്റൊരു അതിക്രമത്തിന്റെ വീഡിയോയും പുറത്തു വന്നു. പലവ്യഞ്ജന കടയില്‍ വച്ച് അതിര്‍ത്തി രക്ഷാ സേനയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തുന്ന വീഡിയോയാണ് പുറത്തു വന്നത്. 

ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പിന്നാലെയാണ് നടപടി. 

സതീഷ് പ്രസാദ് എന്നയാളാണ് അതിക്രമം നടത്തിയതെന്നു തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. തോക്കേന്തിയ ഇയാള്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. 

ജൂലൈ 20നു ഇംഫാലില്‍ നടന്ന സംഭവമാണിതെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പെട്രോള്‍ പമ്പിനു സമീപത്തുള്ള കടയിലെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തില്‍ പരാതി ലഭിച്ചതായും പ്രാഥമിക അന്വേഷണം നടത്തി ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായും മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now