നിറത്തെക്കുറിച്ച് കൂട്ടുകാരി കളിയാക്കി; എട്ടാം ക്ലാസുകാരന്‍ ജീവനൊടുക്കി

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധനയ്ക്ക് ശേഷം മൃതദേഹം പുറത്തെടുത്തു.

death
Boy, 16, Dies By Suicide After Classmate's Remarks About Skin Colourപ്രതീകാത്മക ചിത്രം
Edited by :ആതിര അഗസ്റ്റിന്‍
Last Updated :19 ജൂലൈ 2026, 10:49 am IST

ജയ്പൂര്‍: സ്‌കൂളില്‍ സഹപാഠിയായ പെണ്‍കുട്ടിയുമായി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് രാജസ്ഥാനിലെ ധോല്‍പൂര്‍ ജില്ലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. സഹപാഠി രാഹുലിന്റെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച് സംസാരിച്ചതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.

കുടുംബത്തില്‍ നിന്നും മാറി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു പഠനത്തിനായി 16 വയസ്സുകാരനായ രാഹുല്‍ താമസിച്ചിരുന്നത്. മധ്യപ്രദേശിലെ തക്രാലി ഗ്രാമ സ്വദേശിയാണ് ഇയാള്‍. വ്യാഴാഴ്ച സ്‌കൂളില്‍ വെച്ച് രാഹുലും ഒരു പെണ്‍കുട്ടിയും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി കളിയാക്കി സംസാരിച്ചതില്‍ മനംനൊന്ത് അന്ന് വൈകുന്നേരം മുറിയിലെത്തിയ രാഹുല്‍ തൂങ്ങി മരിക്കുകയായിരുന്നു. പിറ്റേന്ന് ദിവസമായിട്ടും മുറിയില്‍ നിന്ന് പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്ക് സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധനയ്ക്ക് ശേഷം മൃതദേഹം പുറത്തെടുത്തു. ബന്ധുക്കള്‍ എത്തിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടുനല്‍കി. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിച്ചുവരികയാണെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഹര്‍വീര്‍ സിങ് പറഞ്ഞു.

News Now

Summary

Boy, 16, Dies By Suicide After Classmate's Remarks About Skin Colour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates