
പൂജയ്ക്ക് ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി; കൊല്ലത്ത് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
ചിതയൊരുക്കിയ പറമ്പില്‍ നിന്ന് തീഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കൊല്ലം: കിളികൊല്ലൂരില്‍ പൂജയ്ക്ക് ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
ചിതയൊരുക്കിയ പറമ്പില്‍ നിന്ന് തീഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.ചിതയൊരുക്കിയ പറമ്പിലെ വീട്ടുടമ ഹരിയെ ഇന്ന് രാവിലെ മുതല്‍ കാണാതായിരുന്നു. മരിച്ചയാള്‍ ഹരിയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
പ്രദേശത്ത് തന്നെ പൂജാസാമഗ്രികള്‍ വില്പന നടത്തുന്നയാളാണ് ഹരി. ഇന്ന് രാവിലെ മുതല്‍ ഇയാളുടെ കടയും തുറന്നിരുന്നില്ല. മൃതദേഹത്തിന് സമീപത്തുവച്ച് പൂജയ്ക്കായി ഉപയോഗിച്ച സാധനങ്ങളും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Man Dies by Suicide After Performing Rituals and Lighting Own Pyre in Kilikollur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സഭ കഴിഞ്ഞാല്‍ സ്വയം നവീകരിക്കുന്ന ബ്യൂറോക്രസി ആര്‍എസ്എസിന്; കത്തോലിക്ക സഭയുടെ തോളിലാണ് ഇരിപ്പ്'

പരീക്ഷയ്ക്കിടെ ചാറ്റ് ജിപിടി ഉപയോഗിച്ചത് പിടികൂടി; ഐഐടി ബോംബെ വിദ്യാര്‍ഥി ജീവനൊടുക്കി, പ്രതിഷേധം


