പബ്ലിക് ടോയ്‌ലറ്റില്‍ ബോംബ് സ്‌ഫോടനം; 11കാരന്‍ കൊല്ലപ്പെട്ടു

കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST

കൊല്‍ക്കത്ത:  ബംഗാളിലെ പൊതുശൗചാലയത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പതിനൊന്നുവയസുകാരന്‍ കൊല്ലപ്പെട്ടു. ബംഗാളിലെ നോര്‍ത്ത് പര്‍ഗാന 24  ജില്ലയിലാണ് സംഭവം.

ബെംഗോണ്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ പൊതു ശൗചാലയത്തില്‍ വച്ചാണ് ബോംബ് സ്‌ഫോടനം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊതുശൗചാലയത്തില്‍ ബോംബ് സൂക്ഷിച്ചവരെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now