ഉത്തര്‍പ്രദേശില്‍ അമ്മയെ കൊലപ്പെടുത്തിയ കൊലയാളിയെ വലയിലാക്കി 12 വയസുകാരന്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:35 am IST

News Now

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അമ്മയെ കൊലപ്പെടുത്തിയ കൊലയാളിയെ വലയിലാക്കി 12 വയസുകാരന്‍. അമ്മയെ കൊല്ലുന്നതിന് ദൃക്‌സാക്ഷിയായ മകന്‍, കൊലയാളി രക്ഷപ്പെടാതിരിക്കാന്‍ മുറി പുറത്ത് നിന്ന് പൂട്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മീററ്റില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വെട്ടുകത്തി ഉപയോഗിച്ചാണ് പ്രതി 12 വയസുകാരന്റെ അമ്മയെ കൊലപ്പെടുത്തിയത്. കുട്ടിയുടെ അച്ഛന്‍ ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. കാമുകനുമായുള്ള ബന്ധം തുടരുന്നതില്‍ സ്ത്രീ എതിര്‍പ്പ് അറിയിച്ചതാണ്, പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

12കാരന്‍ നാലു സഹോദരങ്ങളാണ് ഉള്ളത്. രാത്രിയില്‍ അമ്മയെ കൊല്ലുന്നതിന് ദൃക്‌സാക്ഷിയായ 12കാരന്‍ ഓടിരക്ഷപ്പെടുന്നതിന് പകരം മുറി പുറത്ത് നിന്ന് പൂട്ടി പ്രതിയെ വലയിലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായിരുന്നു പ്രതി. ബന്ധം തുടര്‍ന്നുപോകുന്നതില്‍ സ്ത്രീ എതിര്‍പ്പ് അറിയിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates