താലികെട്ടാന്‍ നേരം 5ലക്ഷം സ്ത്രീധനം വേണമെന്ന് വരന്‍; കല്യാണപ്പന്തലില്‍ കൂട്ടത്തല്ല്; വിവാഹം വേണ്ടെന്ന് വധു

വധുവിന്റെ പിതാവ് തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും അതുകേള്‍ക്കാന്‍ വരന്റെ വീട്ടുകാര്‍ തയ്യാറായില്ല.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:01 am IST
Edited by :migrator

റാഞ്ചി; കല്യാണദിവസം കൂടുതല്‍ തുക സത്രീധനമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ വിവാഹം വേണ്ടെന്ന് വച്ച് യുവതിയുടെ വീട്ടുകാര്‍. ഝാര്‍ഖണ്ഡിലെ റാഞ്ചി ജില്ലയിലാണ് സംഭവം. വിവാഹദിവസം അഞ്ച് ലക്ഷം രൂപയും സ്വര്‍ണവും വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതോടെ ഇരുവീട്ടുകാരും തമ്മില്‍ കയ്യാങ്കളിയില്‍ കലാശിക്കുകയും ചെയ്തു

വധുവിന്റെ പിതാവ് തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും അതുകേള്‍ക്കാന്‍ വരന്റെ വീട്ടുകാര്‍ തയ്യാറായില്ല. പണം നല്‍കിയാലേ വിവാഹം നടക്കൂവെന്ന് വരനും ബന്ധുക്കളും നിലപാടെടുത്തു. തുടര്‍ന്ന് വധുവും ബന്ധുക്കളും വിവാഹം വേണ്ടെന്നുവയ്ക്കുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടതിനെതിരെ പരാതി നല്‍കുകയും ചെയ്തു.

വിവാഹദിവസം വധുവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്താന്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് സ്ത്രീധനത്തിന്റെ പേരില്‍ ഇരുവിഭാഗവും ഏറ്റുമുട്ടിയത്. വരന്റെ ബന്ധുക്കള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു. എന്നാല്‍ നേരത്തേതന്നെ സ്ത്രീധനമായി നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍ നല്‍കിയ വധുവിന്റെ അച്ഛന്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചു. വിവാഹനിശ്ചയ സമയത്ത് 2.5 ലക്ഷം രൂപയും സ്വര്‍ണ മോതിരങ്ങളും ഇരുചക്രവാഹനവും സ്വര്‍ണ ചെയിനും നിരവധി ആഡംബര വസ്തുക്കളും നല്‍കിയെന്ന് വധുവിന്റെ അമ്മ പറയുന്നു.തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. കസേരയും മറ്റുമെടുത്ത് പരസ്പരം അടിക്കുകയും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ വിവാഹവേദിയിലെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. വധുവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now