
കല്യാണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു കുഴഞ്ഞുവീണു മരിച്ചു
ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം പേര് വിവാഹത്തിനെത്തിയിരുന്നു.

മംഗളൂരു: വിവാഹിതയായി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് മരിച്ച് വധു. മംഗളൂരു അഡ്യാറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.45നായിരുന്നു സംഭവം. ലൈല ആഫിയ എന്ന 23 കാരിയാണ് വിവാഹശേഷമുള്ള ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.
ലൈലയുടെ സഹോദരന്റെ വിവാഹവും ഇതേവേദിയില്‍ തന്നെയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം പേര് വിവാഹത്തിനെത്തിയിരുന്നു.
കുഴഞ്ഞുവീണ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ലൈല മരിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിവാഹച്ചടങ്ങുകള്‍ നടന്ന അതേദിനം തന്നെ ലൈലയുടെ സംസ്കാര ചടങ്ങുകളും നടന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് മൃതദേഹം സംസ്കരിച്ചത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്


