ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ദുരന്തം: 35 മരണം, നൂറോളംപേര്‍ ഒഴുകിപ്പോയതായി സംശയം
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധിപേര്‍ പാലത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്

അഹമ്മദബാദ്: ഗുജറാത്തില്‍ നദിയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുവീണ അപകടത്തില്‍ മരണം 35ആയി. മോര്‍ബിയില്‍ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധിപേര്‍ പാലത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
തകരുന്ന സമയത്ത് അഞ്ഞൂറോളംപേര്‍ പാലത്തിലുണ്ടായിരുന്നു. നൂറോളംപേര്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷവും ഗുജറാത്ത് സര്‍ക്കാര്‍ നാലു ലക്ഷവും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ ധനസഹായവും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
#WATCH | Several people feared to be injured after a cable bridge collapsed in the Machchhu river in Gujarat's Morbi area today
â ANI (@ANI) October 30, 2022
PM Modi has sought urgent mobilisation of teams for rescue ops, while Gujarat CM Patel has given instructions to arrange immediate treatment of injured pic.twitter.com/VO8cvJk9TI
സംഭവ സ്ഥലത്ത് അടിയന്തരമായി സഹായങ്ങള്‍ എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു.അഞ്ചുദിവസം മുന്‍പാണ് നവീകരിച്ച പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ചു; 15 യാത്രക്കാർക്ക് പരിക്ക്
Bypoll results LIVE | തമിഴ്നാട്ടിൽ വീണ്ടും വിജയ് തരംഗം; ബംഗാളിൽ ബിജെപി കുതിപ്പ്

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്


