
പ്രചാരണത്തിനിടെ തെലങ്കാനയില്‍ സ്ഥാനാര്‍ഥിക്ക് കുത്തേറ്റു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
തെലങ്കാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് കുത്തേറ്റു

ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് കുത്തേറ്റു. ബിആര്‍എസ് സ്ഥാനാര്‍ഥി കോത്ത പ്രഭാകര്‍ റെഡ്ഡിയെയാണ് ആക്രമിച്ചത്. മേധക് എംപി കൂടിയായ കോത്ത പ്രഭാകര്‍ റെഡ്ഡി ദുബ്ബാക്ക മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ഗുരുതരമായി പരിക്കേറ്റ സ്ഥാനാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ദൗലത്താബാദ് മണ്ഡലത്തിലെ സുരമ്പള്ളി ഗ്രാമത്തില്‍ പ്രചാരണത്തിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ കോത്ത പ്രഭാകര്‍ റെഡ്ഡിയെ കുത്തുകയായിരുന്നു. കോത്ത പ്രഭാകറിന്റെ വയറ്റിലാണ് കുത്തേറ്റത്. പ്രതിയെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പ്രതിയെ തിരിച്ചറിയുന്നതിനുള്ള ശ്രമം തുടരുന്നു.
കോത്ത പ്രഭാകറിനെ ഗജ്വെല് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് മാറ്റിയേക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

Related News


ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
