
'അയ്യപ്പനും കോശിയും മോഡല്‍ പ്രതികാരം'; ഗുജറാത്തില്‍ ഒളിച്ചോട്ടത്തിന് പകവീട്ടാനും ബുള്‍ഡോസര്‍ നീതി
യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെയും ബന്ധുക്കളുടെയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി പ്രതികാരം ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
ബറൂച്ച്: വിവാഹിതയായ യുവതിയുമായി ഒളിച്ചോടിയതിനെ തുടര്‍ന്ന് യുവാവിന്റെയും ബന്ധുക്കളുടെയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് പ്രതികാരം. ഗുജറാത്തിലെ ബറൂച്ച് ജില്ലിയലാണ് സംഭവം. മറ്റൊരു സമുദായത്തില്പ്പെട്ടയാള്ക്കൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഇതിന് പിന്നാലെ യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെയും ബന്ധുക്കളുടെയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി പ്രതികാരം ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
മാര്‍ച്ച് 21 ന് ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ കരേലി ഗ്രാമത്തിലാണ് സംഭവം. അന്നേദിവസം രാത്രിയിലാണ് യുവതിയുടെ ബന്ധുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് യുവാവിന്റെയും അയാളുടെ കുടുംബാംഗങ്ങളുടെയും ആറ് വീടുകള്‍ തകര്‍ത്തത്. സംഭവത്തില്‍ ബുള്‍ഡോസര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
മാതാപിതാക്കളെ സന്ദര്‍ശിക്കാനായി സമീപ ജില്ലയിലെ വീട്ടിലെത്തിയപ്പോഴാണ് യുവതി മറ്റൊരു സമുദായത്തില്പ്പെട്ടയാള്ക്കൊപ്പം ഒളിച്ചോടിയതെന്ന് പൊലീസ് പറയുന്നു. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയതായും പൊലീസ് പറഞ്ഞു. രണ്ട് ദിവസത്തിനകം യുവതിയെ വീട്ടില്‍ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാവിന്റെ അമ്മയുടെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News

ക്യൂആർ കോഡുകൾ എങ്ങനെ പിടിച്ചാലും പ്രവർത്തിക്കുന്നത് എന്തുകൊണ്ട്? ചെറിയ ചതുരത്തിൽ, ഇത്രയും കാര്യങ്ങൾ!

കലക്ടറേറ്റിലെ മുസ്ലീം പള്ളി അനധികൃതം; പുലര്‍ച്ചെ 5മണിക്ക് പൊളിച്ചുനീക്കി; ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്
