കലക്ടറേറ്റിലെ മുസ്ലീം പള്ളി അനധികൃതം; പുലര്‍ച്ചെ 5മണിക്ക് പൊളിച്ചുനീക്കി; ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്

പളളി പൊളിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് പൊലീസ് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു

Saharanpur mosque demolished after court rules it ‘illegally’ built on govt land, heavy security deployed
പള്ളി ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നു
Edited by :Sujith
Last Updated :5 സെപ്റ്റംബർ 2026, 3:39 pm IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെ ജില്ലാ കലക്ടറേറ്റ് ഓഫീസിനുള്ളിലെ മുസ്ലീം പള്ളി പൊളിച്ചുമാറ്റി. അനധികൃത നിര്‍മാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പളളി പൊളിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് പൊലീസ് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു

ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസ് വളപ്പില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃതമായാണ് പള്ളി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി ബജ്‌റങ്ദള്‍ മുന്‍ കോര്‍ഡിനേറ്ററായ വികാസ് ത്യാഗിയാണ് പരാതി നല്‍കിയിരുന്നത്. പള്ളി മാനേജുമെന്റ് കമ്മിറ്റിയുടെ അപ്പീല്‍ തള്ളിയ കോടതി കെട്ടിടം പൊളിച്ച് നീക്കാന്‍ സെപ്റ്റംബര്‍ നാലിന് ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് കെട്ടിടം നിര്‍മ്മിച്ചതെന്നും കോടതി കണ്ടെത്തിയിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷയെ ബാധിക്കുന്ന കൈയേറ്റമായതിനാല്‍ കെട്ടിടം പൊളിച്ചുനീക്കുന്നത് അനിവാര്യമാണെന്നായിരുന്നു മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് 6.41 കോടി രൂപ പിഴയും ചുമത്തി. അതേസമയം, പള്ളി പൊളിക്കുന്ന നടപടികള്‍ക്കിടെ പൊലീസ് തന്നെ വീട്ടുതടങ്കലിലാക്കിയതായി കൈരാനയിലെ എംപിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ഇഖ്‌റ ഹസ്സന്‍ പറഞ്ഞു. പള്ളി പൊളിച്ച നടപടിക്കെതിരെ അഖിലേഷ് യാദവ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.

News Now

Summary

Saharanpur mosque demolished after court rules it ‘illegally’ built on govt land, heavy security deployed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates