''കൂടെയുണ്ടാകും' എന്ന് പറഞ്ഞ നേതാക്കള്‍ ഇന്നെവിടെ?, ഒരു വര്‍ഷം... എന്നിട്ടും നീതി എവിടെ?'; തുറന്ന കത്തുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

മര്‍ദ്ദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്മുടെ സര്‍ക്കാര്‍ എന്ത് നടപടി എടുത്തു?

Police Station Brutality CCTV Visuals
Police Station Brutality CCTV VisualsCCTV Visuals
Edited by :Jayakumar
Last Updated :3 സെപ്റ്റംബർ 2026, 11:15 am IST

തൃശൂര്‍: കുന്നംകുളം പൊലീസ് ലോക്കപ്പില്‍ ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ തനിക്ക് ഒരു വര്‍ഷമായിട്ടും നീതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്ത്. ഇപ്പോല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്നിട്ടും മര്‍ദ്ദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്മുടെ സര്‍ക്കാര്‍ എന്ത് നടപടി എടുത്തു?. തുറന്ന കത്തില്‍ സുജിത്ത് ചോദിക്കുന്നു.

പൊലീസ് ലോക്കപ്പില്‍ മര്‍ദ്ദനത്തിനിരയായ എന്നോട് അന്ന് നേതാക്കള്‍ പറഞ്ഞത്- ''ഭയപ്പെടേണ്ട... ഞങ്ങള്‍ കൂടെയുണ്ട്. നീതിക്കായി അവസാനം വരെ പൊരുതും... നിന്നെ തല്ലിയവരെ പൊലീസ് ഡിപ്പാര്‍മെന്റില്‍ പുറത്താക്കും വരെ പോരാടും....എന്നൊക്കെയാണ്. ആ വാക്കുകളില്‍ വിശ്വസിച്ച് ഞാനും കുടുംബവും കാത്തിരുന്നു. ഇന്ന് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.

അന്ന് പിന്തുണ പ്രഖ്യാപിച്ചവരില്‍ ഒരാള്‍ മുഖ്യമന്ത്രിയായി, മറ്റൊരാള്‍ ആഭ്യന്തരമന്ത്രിയായി, വേറൊരാള്‍ കെപിസിസി പ്രസിഡന്റായി തുടരുന്നു. പക്ഷെ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടി എടുത്തു? അന്വേഷണം എവിടെയെത്തി? അന്ന് ''കൂടെയുണ്ടാകും'' എന്ന് പറഞ്ഞ നേതാക്കള്‍ ഇന്ന് എവിടെയാണ്? അധികാരത്തിന്റെ മുന്നില്‍ ഒരു സാധാരണ മനുഷ്യന്റെ നീതിക്ക് ഇത്രയും വിലയാണോ ഉള്ളത്?. സുജിത്ത് ചോദിക്കുന്നു.

വാഗ്ദാനങ്ങളല്ല, നടപടിയാണ് തനിക്ക് വേണ്ടത്. രാഷ്ട്രീയ സംരക്ഷണം വേണ്ട, നീതി വേണം..... ഒരു വര്‍ഷം നീതി കാത്തിരുന്ന എന്നോട് ഇനി എന്താണ് പറയാനുള്ളത്? ''ഞങ്ങള്‍ കൂടെയുണ്ട്'' എന്ന വാക്ക് വീണ്ടും പറയുന്നതിന് മുമ്പ്, ഒരിക്കല്‍ എങ്കിലും പ്രവര്‍ത്തിച്ച് കാണിക്കൂ.... നീതി വൈകുന്നത് കാക്കിയിട്ട മര്‍ദ്ദകരെ സംരക്ഷിക്കുന്നതിനു വേണ്ടിയാകരുത് എന്നു മാത്രം ഓര്‍മിപ്പിക്കുന്നു. വിഎസ് സുജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സുജിത്തിന്റെ കുറിപ്പിന്റെ പൂർണരൂപം :

#ഇന്നേക്ക്_ഒരു_വർഷം

തുറന്ന കത്ത്....

ഒരു വർഷം… എന്നിട്ടും നീതി എവിടെ?

പൊലീസ് ലോക്കപ്പിൽ മർദ്ദനത്തിനിരയായ എന്നോട് അന്ന് എന്റെ നേതാക്കൾ പറഞ്ഞു.

“ഭയപ്പെടേണ്ട… ഞങ്ങൾ കൂടെയുണ്ട്.

നീതിക്കായി അവസാനം വരെ പൊരുതും... നിന്നെ തല്ലിയവരെ പൊലീസ് ഡിപ്പാർമെന്റിൽ പുറത്താക്കും വരെ പോരാടും....

ആ വാക്കുകളിൽ വിശ്വസിച്ച് ഞാനും കുടുംബവും കാത്തിരുന്നു.

ഇന്ന് ഒരു വർഷം കഴിഞ്ഞിരിക്കുന്നു ,നമ്മുടെ സർക്കാർ വന്നു, പിന്തുണ പ്രഖ്യാപിച്ചവരിൽ ഒരാൾ മുഖ്യമന്ത്രിയായി, മറ്റൊരാൾ ആഭ്യന്തരമന്ത്രിയായി, വേറൊരാൾ KPCC പ്രസിഡൻ്റായി തുടരുന്നു

പക്ഷേ ചോദിക്കുകയാണ്—

മർദ്ദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നമ്മുടെ സർക്കാർ എന്ത് നടപടി എടുത്തു?

അന്വേഷണം എവിടെയെത്തി?

നടപടി വൈകുന്നതിന് പിന്നിൽ എന്താണ്?

അന്ന് “കൂടെയുണ്ടാകും” എന്ന് പറഞ്ഞ നേതാക്കൾ ഇന്ന് എവിടെയാണ്?

അധികാരത്തിന്റെ മുന്നിൽ ഒരു സാധാരണ മനുഷ്യന്റെ നീതിക്ക് ഇത്രയും വിലയാണോ ഉള്ളത്???

ഇത് ഒരു വ്യക്തിയുടെ മാത്രം പോരാട്ടമല്ല.

നാളെ ഏതൊരു സാധാരണക്കാരനും സംഭവിക്കാവുന്ന അനീതിക്കെതിരായ പോരാട്ടമാണ്.....

വാഗ്ദാനങ്ങൾ വേണ്ട.

നടപടി വേണം.

എനിക്ക് രാഷ്ട്രീയ സംരക്ഷണം വേണ്ട.

നീതി വേണം.....!!!!

ഒരു വർഷം നീതി കാത്തിരുന്ന എന്നോട് ഇനി എന്താണ് പറയാനുള്ളത്?

“ഞങ്ങൾ കൂടെയുണ്ട്” എന്ന വാക്ക് വീണ്ടും പറയുന്നതിന് മുമ്പ്,

ഒരിക്കൽ എങ്കിലും പ്രവർത്തിച്ച് കാണിക്കൂ....

നീതി വൈകുന്നത് കാക്കിയിട്ട മർദ്ദകരെ സംരക്ഷിക്കുന്നതിനു വേണ്ടിയാകരുത് എന്നു മാത്രം ഓർമിപ്പിച്ച് എന്റെ കത്ത് ചുരുക്കുന്നു..

News Now

Summary

Youth Congress leader V S Sujith issues open letter against the government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates