
'നെഞ്ചുതകരുന്ന കാഴ്ച'; ചത്ത കുട്ടിയാനയുമായി നടന്നത് രണ്ടുകിലോമീറ്റര്‍, വെള്ളത്തിലിട്ട് ജീവിപ്പിക്കാന്‍ അമ്മയുടെ ശ്രമം- വീഡിയോ
കുഞ്ഞിന് ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് അമ്മയാനയുടെ പ്രവൃത്തി

കുഞ്ഞിന് വേണ്ടി ജീവന്‍ കളയാന്‍ വരെ അമ്മ തയ്യാറായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ദൃഢമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. ഇപ്പോള്‍ കുഞ്ഞിന്റെ ജീവന്‍ പോയെന്ന് വിശ്വസിക്കാന്‍ കഴിയാതെ അമ്മയാന കാണിച്ചുകൂട്ടുന്ന ദൃശ്യങ്ങളാണ് നൊമ്പരമാകുന്നത്.
കുട്ടിയാനെയും തൂക്കി രണ്ടു കിലോമീറ്റര്‍ അകലെയുള്ള തോട്ടിലേക്ക് നീങ്ങിയ അമ്മയാന, വെള്ളത്തില്‍ കുഞ്ഞിനെയിട്ട് കാല്‍കൊണ്ട് തലങ്ങും വിലങ്ങും മറിച്ചിട്ടു. കുഞ്ഞിന് ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് അമ്മയാനയുടെ പ്രവൃത്തി. എന്നിട്ടും രക്ഷയില്ലാതെ വന്നതോടെ, ജീവനറ്റ കുട്ടിയാനയ്ക്ക് മുന്‍പില്‍ കരയുന്ന അമ്മയാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദയാണ് വിഡിയോ പങ്കുവച്ചത്.
അമ്മയാനയ്‌ക്കൊപ്പം മറ്റൊരാനയും ഉണ്ട്. ഇരുവരും ചേര്‍ന്നാണ് കുട്ടിയാനയെ ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. വെള്ളം ദേഹത്ത് കോരിയൊഴിക്കുകയും തുമ്പിക്കൈ കൊണ്ടും കാല്‍കൊണ്ടും കുട്ടിയാനയെ തട്ടുകയും ചെയ്യുന്നുണ്ട്. ശ്രമങ്ങള്‍ വിഫലമായതോടെ തോടിന് സമീപത്തെ ചെടികള്‍ വലിച്ചിട്ടും ഛിന്നംവിളിച്ചും അമ്മയാന വിഷമം തീര്‍ക്കുന്നത് വീഡിയോയില്‍ കാണാം. നെഞ്ചുതകരുന്നു എന്ന തലക്കെട്ടോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചത്.
This broke my heart. The calf has died but mother doesnât give up. Carries the dead baby for two KMs and tries to revive it by placing in water. And the motherâs cries ranting the air
â Susanta Nanda (@susantananda3) June 15, 2023
Via â¦@NANDANPRATIMâ© pic.twitter.com/ufgPsYsRgE
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'



