'പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ല'

supreme court
സുപ്രീംകോടതിSource by : ഫയൽ
Last Updated :5 July 2024, 4:38 pm IST

News Now

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ റദ്ദാക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ല. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. രാജ്യമൊട്ടാകെ നടത്തുന്ന പരീക്ഷയില്‍ വലിയ തോതില്‍ രഹസ്യസ്വഭാവം ലംഘിക്കപ്പെട്ടു എന്നതിന് തെളിവുകള്‍ ലഭിക്കാത്ത പശ്ചാത്തലത്തില്‍ നീറ്റ് യുജി പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. പരീക്ഷ മൊത്തത്തില്‍ റദ്ദാക്കുന്നത് പരീക്ഷയെഴുതിയ സത്യസന്ധരായ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെയാണ് ബാധിക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നു.

അതിനിടെ, മെഡിക്കല്‍ പിജി പ്രവേശത്തനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് പതിനൊന്നിന് നടക്കും. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുകയെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് natboard.edu.in വെബ് സൈറ്റ് സന്ദര്‍ശിക്കുക. ജൂണ്‍ 23-ന് നടത്തേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള ക്രമക്കേടുകളെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍കെയായിരുന്നു മാറ്റിവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates