നീളന്‍ പാമ്പിനെ ഉടുത്തിരിക്കുന്ന ലുങ്കിയിലാക്കി, കൂളായി നടത്തം; അമ്പരന്ന് നാട്ടുകാര്‍- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

പാമ്പിനെ പിടിച്ച് ലുങ്കിയിലാക്കുന്ന യുവാവ്
Last Updated :20 January 2024, 8:44 am IST

പാമ്പിനെ പല വിധത്തില്‍ പിടിക്കുന്ന പാമ്പ് പിടിത്തക്കാരെ കണ്ടിട്ടുണ്ട്. പാമ്പിനെ പിടിക്കുന്നതില്‍ ഓരോരുത്തര്‍ക്ക് വ്യത്യസ്ത ശൈലിയാണ് ഉള്ളത്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പാമ്പിനെ ഉടുത്തിരിക്കുന്ന ലുങ്കിയിലാക്കി നടന്നുനീങ്ങുന്ന പാമ്പ് പിടിത്തക്കാരന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പാമ്പിന്റെ വാലില്‍ പിടിച്ച് യുവാവ് നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. പാമ്പ് തന്റെ നിയന്ത്രണത്തിലായി എന്ന് മനസിലായതിന് പിന്നാലെയാണ് പാമ്പിനെ പിടിച്ച് യുവാവ് ഉടുത്തിരിക്കുന്ന ലുങ്കിയിലാക്കുന്നത്. തുടര്‍ന്ന് നടന്നുപോകുന്നതും യുവാവിന്റെ പ്രവൃത്തി കണ്ട് അമ്പരന്ന് ഓടിക്കൂടിയ നാട്ടുകാര്‍ വീഡിയോയില്‍ പകര്‍ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now