
ഇന്റേണല്‍ പരീക്ഷയ്ക്ക് കൂടുതല്‍ വെയിറ്റേജ്, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം 30:30:40 അനുപാതത്തില്‍; അന്തിമ ഫോര്‍മുല നാളെ
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് സിബിഎസ്ഇ പ്രത്യേക ഫോര്‍മുലയ്ക്ക് രൂപം നല്‍കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് സിബിഎസ്ഇ പ്രത്യേക ഫോര്‍മുലയ്ക്ക് രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. പന്ത്രണ്ടാം ക്ലാസിലെ ഇന്റേണ്‍ പരീക്ഷയ്ക്ക് കൂടുതല്‍ വെയിറ്റേജ് നല്കുന്ന തരത്തിലുള്ള ഫോര്‍മുലയ്ക്ക് വിദഗ്ധ സമിതി ഇന്ന് അന്തിമരൂപം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നടപടികളാണ് വേഗത്തില്‍ പുരോഗമിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്. ഉന്നതപഠനത്തിന് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്താന്‍ 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തെ ആശ്രയിക്കാനാണ് സാധ്യത. 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെയും 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കി മാറ്റിയേക്കും. 30:30:40 എന്ന അനുപാതം പ്രകാരമായിരിക്കും ഇതു നടപ്പാക്കുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
12-ാം ക്ലാസ് ഫലം എങ്ങനെ നിശ്ചയിക്കണമെന്നു തീരുമാനിക്കാന്‍ സിബിഎസ്ഇ 13 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. 30:30:40 എന്ന അനുപാത പ്രകാരം ഫലം നിശ്ചയിക്കാനുള്ള ശുപാര്‍ശ ഈ സമിതി നല്‍കിയെന്നാണ് വിവരം. 10, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയ്ക്ക് 30% വീതം വെയിറ്റേജ് നല്‍കാനും 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40% വെയിറ്റേജ് നല്‍കാനുമാണ് ശുപാര്‍ശ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

Related News


ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ
