
ജൂലൈ 22നകം പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നല്‍കണം: സ്കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം
ജൂലൈ 22നകം പന്ത്രണ്ടാം ക്ലാസ് ഫലം നല്‍കണമെന്ന് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്കി സിബിഎസ്ഇ

ന്യൂഡല്‍ഹി: ജൂലൈ 22നകം പന്ത്രണ്ടാം ക്ലാസ് ഫലം നല്‍കണമെന്ന് സ്കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം. 11,12 ക്ലാസുകളിലെ റിസല്‍ട്ട് അപ്ഡേറ്റ് ചെയ്യുന്നതിന് ഇന്ന് രാത്രി മുതല്‍ പ്രത്യേക പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ജൂലൈ 22നകം മോഡറേഷന് അടക്കമുള്ള നടപടികള്‍ സ്കൂളുകള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച കത്തില്‍ സിബിഎസ്ഇ നിര്‍ദേശിച്ചു.സിബിഎസ്ഇയുടെ വെബ്സൈറ്റില്‍ പോര്‍ട്ടലിന്റെ ലിങ്ക് ലഭ്യമാണ്.
ജൂലൈ 31നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അതിന് മുന്നോടിയായി മോഡറേഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സ്കൂളുകളോട് സിബിഎസ്ഇ നിര്‍ദേശിച്ചു. നിശ്ചിത സമയത്തിനകം 11,12 ക്ലാസുകളിലെ റിസല്‍ട്ട് അപ്ഡേറ്റ് ചെയ്ത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് സിബിഎസ്ഇ ലക്ഷ്യമിടുന്നത്. സിബിഎസ്ഇ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. മോഡറേഷന് നടപടികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത്തരം സ്കൂളുകളുടെ ഫലം ജൂലൈ 31ന് ശേഷം പ്രത്യേകമായി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട നയം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം കുട്ടികള്‍ക്കിടയില്‍ മാര്‍ക്ക്ദാനത്തില്‍ അപാകതകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ ആരും അനീതിക്ക് ഇരയാവരുതെന്നും സിബിഎസ്ഇ സര്‍ക്കുലറില്‍ പറയുന്നു. പത്താം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും ഫലത്തിന്റെയും പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് പ്ലസ് ടു ഫലം നിര്‍ണയിക്കാന്‍ പോകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും



