
News Now
ന്യൂഡല്ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില് ചേര്ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ് നിലനില്ക്കുന്ന സാഹചര്യത്തില്, വിദ്യാര്ത്ഥികള്ക്ക് പരീക്ഷയ്ക്ക് എത്താന് സാധിക്കില്ലെന്ന വിലയിരുത്തലിന് ഒടുവിലാണ് നടപടി.
വിദ്യാര്ത്ഥികളുടെ സുരക്ഷയും ആരോഗ്യവുമാണ് മുഖ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദ്യാഭ്യാസ മന്ത്രി രമേശ് പ്രൊക്രിയാല് എന്നിവര് യോഗത്തില് പങ്കെടുത്തു.
പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്ജി തിങ്കളാഴ്ച പരിഗണിച്ച സുപ്രീം കോടതി, തീരുമാനം വ്യാഴ്ച്ചയ്ക്കുള്ളില് അറിയിക്കാന് നിര്ദേശിച്ചിരുന്നു. ഇതേത്തുടര്ന്നാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില് യോഗം ചേര്ന്നത്.
പരീക്ഷ നടത്തേണ്ടതുണ്ടോയെന്നത് ചര്ച്ച ചെയ്യാന് വിളിച്ചു ചേര്ത്ത സംസ്ഥാനങ്ങളുടെ യോഗത്തില് സമ്മിശ്ര അഭിപ്രായമാണ് വന്നത്. ചില സംസ്ഥാനങ്ങള് പരീകഷ നടത്താം എന്ന നിലപാട് സ്വീകരിച്ചു. എന്നാല് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് ഇന്നും കേന്ദ്രസര്ക്കാരിനോട് അഭ്യര്ത്ഥിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





