
ഇടുങ്ങിയ റോഡില്‍ എസ് യുവി ഡ്രൈവറുടെ പരാക്രമം, ആളുകളുടെ ദേഹത്ത്കൂടി കാര്‍ കയറ്റിയിറക്കി; നടുക്കുന്ന വീഡിയോ
ഡല്‍ഹിയില്‍ ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറുടെ പരാക്രമം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറുടെ പരാക്രമം. ഇടുങ്ങിയ റോഡിലൂടെ എസ് യുവി കാര്‍ അതിവേഗം ഓടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആളുകളുടെ ദേഹത്ത്കൂടി കാര്‍ കയറ്റിയിറക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വടക്കന്‍ ഡല്‍ഹിയില്‍ അലിപൂര്‍ മേഖലയില്‍ ഒക്ടോബര്‍ 26ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാര്‍ ഡ്രൈവറെ തിരിച്ചറിഞ്ഞതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറയുന്നു.
ഇടുങ്ങിയ റോഡിലൂടെ കാര്‍ ഓടിക്കുന്നതിനിടെ ബൈക്കില്‍ മുട്ടി. ഇതിനെ ചൊല്ലി ബൈക്ക് യാത്രക്കാരനും എസ് യുവി ഡ്രൈവറുമായി വാക്ക് തര്‍ക്കമായി. സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ, കുപിതനായ കാര്‍ ഡ്രൈവര്‍ അതിവേഗത്തില്‍ വാഹനം ഓടിച്ച് സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. അതിനിടെ കാര്‍ ഇടിച്ചു തെറിപ്പിച്ചും ദേഹത്ത്കൂടി കയറ്റിയിറക്കിയുമാണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് അല്‍പ്പനേരം വാഹനം നിര്‍ത്തിയിട്ട ശേഷം വേഗത കൂട്ടി കാര്‍ ഡ്രൈവര്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.
#WATCH | Delhi: A car ran over people in Alipur area on Oct 26 following an argument with a bike rider. 3 people injured & admitted to a hospital. Accused driver, Nitin Maan has been arrested, case registered under sec of IPC incl 307 (attempt to murder). Probe on.
â ANI (@ANI) October 28, 2022
(Source:CCTV) pic.twitter.com/523eyA2v8C
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്



