
ഷോപ്പിങ് മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു,വീഡിയോ
രണ്ട് പേരുടെ ദേഹത്തേക്ക് അഞ്ചാം നിലയില്‍ നിന്ന് സീലിങ് ഗ്രില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ലക്നൗ: ഷോപ്പിങ് മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടു പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്സി ബ്ലൂ സഫയര്‍ മാളില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ്കലേറ്ററില്‍ കയറാന്‍ പോകുകയായിരുന്ന രണ്ട് പേരുടെ ദേഹത്തേക്ക് അഞ്ചാം നിലയില്‍ നിന്ന് സീലിങ് ഗ്രില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപകടത്തില്‍ മരിച്ച ഹരേന്ദ്ര ഭാട്ടി, ഷക്കീല്‍ എന്നിവര്‍ക്ക് ഏകദേശം 35 വയസ്സ് പ്രായമുണ്ടെന്നും തൊട്ടടുത്ത ഗാസിയാബാദ് ജില്ലയിലെ വിജയ് നഗര്‍ പ്രദേശത്തെ താമസക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

'രണ്ടായിരം രൂപയുടെ രസീത്'; ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി
സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ പിടിഐ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതില്‍ മാളിന്റെ താഴത്തെ നിലയില്‍ തകര്‍ന്നു വീണ സീലിങ്ങിന്റെ ഭാഗങ്ങള്‍ കാണാം. അഞ്ചാം നിലയില്‍ നിന്ന് ഇരുമ്പ് ഗ്രില്‍ വീണതിനെ തുടര്‍ന്ന് ബ്ലൂ സഫയര്‍ മാളില്‍ രണ്ട് പേര് മരിച്ചതായി യാഥര്‍ത്ത് ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി. മരിച്ചത് ഹരേന്ദ്ര ഭാട്ടി, ഷക്കീല്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി അഡീഷണല്‍ ഡിസിപി (സെന്‍ട്രല്‍ നോയിഡ) ഹൃദേഷ് കതേരിയ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചതായും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



