ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവന്നേക്കും
കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ കൊണ്ടുവന്നേക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കേന്ദ്രസർക്കാർ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ കൊണ്ടുവന്നേക്കും. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ബിൽ എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്.
അഞ്ചുദിവസമാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുക. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം. ക്രിയാത്മക ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പതിനേഴാമത് ലോക്സഭയുടെ പതിമൂന്നാമത് സമ്മേളനവും രാജ്യസഭയുടെ 261-മത് സമ്മേളനവും സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസമായി നടക്കും. പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരിക്കും സമ്മേളനം ചേരുകയെന്ന് സൂചനയുണ്ട്. ജി 20 ഉച്ചകോടി കഴിയുന്നതിന് തൊട്ടുപിന്നാലെയാണ് പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
CCRAS JRF Recruitment 2026: ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ 20 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

കോഹ്ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!


