
വീണ്ടും ബിജെപി സഖ്യത്തിന് ചന്ദ്രബാബു നായിഡു; അമിത് ഷായുമായി ചര്‍ച്ച, ലക്ഷ്യം തെലങ്കാന
ബിജെപിയുമായി വീണ്ടും സഖ്യത്തിലെത്താന്‍ തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു.
ന്യൂഡല്‍ഹി: ബിജെപിയുമായി വീണ്ടും സഖ്യത്തിലെത്താന്‍ തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ഡല്‍ഹിയിലെത്തിയ നായിഡു, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി.
ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന തെലങ്കാന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ബിജെപിയും ടിഡിപിയും സഖ്യമായി മത്സരിച്ചേക്കുമെന്നാണ് സൂചന.
എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന ടിഡിപി 2018ലാണ് സഖ്യം ഉപേക്ഷിച്ചത്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കാന്‍ ചന്ദ്രബാബു നായിഡു ശ്രമിച്ചിരുന്നു. എന്നാല്‍ മൂന്നു സീറ്റ് മാത്രമാണ് ടിഡിപിക്ക് നേടാനായത്. കഴിഞ്ഞ പോര്‍ട്ട് ബ്ലെയര്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ നായിഡു വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ അപകടകാരണം കണ്ടെത്തി: ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗിലെ പ്രശ്നമെന്ന് കേന്ദ്രമന്ത്രി ( വീഡിയോ)
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
