
സിയ അമ്മയായി, 79 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യം; പുതുചരിത്രം- വീഡിയോ
നീണ്ട 79 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായി ചീറ്റ കുഞ്ഞുങ്ങള്‍ പിറന്നു

ന്യൂഡല്‍ഹി: നീണ്ട 79 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായി ചീറ്റ കുഞ്ഞുങ്ങള്‍ പിറന്നു. നമീബിയയില്‍ നിന്ന് കഴിഞ്ഞ സെപ്്റ്റംബറില്‍ മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ച സിയ എന്ന ചീറ്റയാണ് 4 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ആണ് ട്വിറ്ററിലൂടെ ചീറ്റക്കുഞ്ഞുങ്ങളുടെ ദൃശ്യം പങ്കുവച്ചത്.
സെപ്റ്റംബറിലാണ് ആദ്യമായി ഇന്ത്യയില്‍ ചീറ്റകളെ എത്തിച്ചത്. 5 പെണ്‍ചീറ്റകളെയും 3 ആണ്‍ചീറ്റകളെയുമാണു നമീബിയയില്‍നിന്ന് പ്രത്യേക പദ്ധതി പ്രകാരം ഇന്ത്യയില്‍ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവയെ തുറന്നുവിട്ടത്.
ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് രണ്ടാം സംഘത്തെ ഇന്ത്യയില്‍ എത്തിച്ചത്. ഫെബ്രുവരി 18നാണ് 12 ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. 7 ആണും 5 പെണ്ണുമടങ്ങുന്ന സംഘത്തെ ദക്ഷിണാഫ്രിക്കയിലെ ഗൗടെങ് വിമാനത്താവളത്തില്‍നിന്ന് വ്യോമസേനയുടെ ചരക്കുവിമാനത്തില്‍ ഗ്വാളിയറില്‍ എത്തിച്ചശേഷം അവിടെനിന്ന് ഹെലികോപ്റ്ററില്‍ ഉച്ചയോടെ കുനോയില്‍ എത്തിക്കുകയായിരുന്നു.
Congratulations
â Bhupender Yadav (@byadavbjp) March 29, 2023
A momentous event in our wildlife conservation history during Amrit Kaal!
I am delighted to share that four cubs have been born to one of the cheetahs translocated to India on 17th September 2022, under the visionary leadership of PM Shri @narendramodi ji. pic.twitter.com/a1YXqi7kTt
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
