
News Now
ചെന്നൈ: രാസലഹരിയുമായി മലയാളിയായ യുവനടി ഉള്പ്പെടെ എട്ട് പേര് ചെന്നൈയില് പിടിയില്. സിനിമ, സീരിയല് നടിയായ അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിന്സി നിവേദ എന്നിവരുള്പ്പെടെ എട്ടുപേരെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്റി നാര്ക്കോട്ടിക് ഇന്റലിജന്സ് യൂണിറ്റാണ് മെത്താംഫെറ്റമിന്, എല്എസ്ഡി സ്റ്റാമ്പുകള്, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായി സംഘത്തെ പിടികൂടിയത്.
അഞ്ജു കൃഷ്ണ (30), വിന്സി നിവേദ (26), കാര്ത്തിക് രാജ (31), യശ്വന്ത് (25), ശ്രീറാം (33), അല്വിബിന്ഷ (27), വെങ്കിടേഷ് കുമാര് (31) എന്നിരാണ് പിടിയിലായത്. ഇവരില് നിന്ന് 6 ഗ്രാം മെത്താംഫെറ്റമിന്, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, ഒരു എല്എസ്ഡി സ്റ്റാമ്പ്, 9 മൊബൈല് ഫോണുകള് എന്നിവ പിടിച്ചെടുത്തു.
നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരന് എന്നയാളെ പിടികൂടിയതില് നിന്ന് ലഭിച്ച വിവരങ്ങള് പ്രകാരമാണ് അന്വേഷണ സംഘം സിനിമ മേഖലയില് പ്രവര്ത്തിക്കുന്നവരിലേക്ക് എത്തിയത്. ലഹരിമരുന്ന് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയില് ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകായായിരുന്നു. ലഹരിമരുന്ന് കൈമാറാന് വത്സരവാക്കത്ത് കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പൊലീസ് വളയുകയായിരുന്നു. പ്രതികളെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
മോഡലിങില് തുടങ്ങി തമിഴ്, മലയാളം സിനിമകളിലും സീരിയലുകളിലും സജീവമായ നടിയാണ് അഞ്ജു കൃഷ്ണ. തമിഴ് ചിത്രമായ 'വെള്ളിമലൈ'യില് പ്രധാന വേഷം ചെയ്തിട്ടുണ്ട്. മലയാളത്തില് ജോജു ജോര്ജ് നായകനായ 'ആരോ' എന്ന ചിത്രത്തിലും, 'പ്രിയങ്കരി' എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്.
Summary
Chennai City Police arrested nine persons, including Tamil actress Anju Krishna (30) and supporting actress Vinci alias Niveda (26), for alleged possession of methamphetamine, ganja, and other contrabands during a raid at Valasaravakkam on Thursday.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള് വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്'; കുറിപ്പുമായി അഞ്ജു ജോസഫ്

പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം തെരുവുനായകള് കടിച്ചുകീറിയ നിലയില്, പ്രായപൂര്ത്തിയാകാത്തവര് അടക്കം നാല് പേര് പിടിയില്






