
News Now
റായ്പൂര്: ഛത്തീസ്ഗഡില് ആചാരത്തിന്റെ ഭാഗമായി ചാട്ടവാര് അടി ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്. ഗോവര്ധന പൂജയുടെ ഭാഗമായാണ് ഭൂപേഷ് ബാഗേല് ചടങ്ങില് പങ്കെടുത്തത്.
മുഖ്യമന്ത്രി വലതു കൈ നീട്ടിപിടിച്ചു. തുടര്ന്ന് ചടങ്ങിന് കാര്മികത്വം വഹിക്കുന്ന ബീരേന്ദ്ര താക്കൂര് ചാട്ട കൊണ്ട് എട്ടു തവണ കൈയില് അടിച്ചു. ചടങ്ങ് പൂര്ത്തിയായതിന് ശേഷം ഇരുവരും പരസ്പരം അഭിവാദ്യം അര്പ്പിക്കുന്നതും കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചു.
ജാന്ഗിരിയിലാണ് വര്ഷതോറുമുള്ള പതിവ് സന്ദര്ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെത്തിയത്. കഴിഞ്ഞവര്ഷം വരെ ബീരേന്ദ്ര താക്കൂറിന്റെ അച്ഛനാണ് ചടങ്ങിന് കാര്മികത്വം വഹിച്ചിരുന്നത്. സംസ്ഥാനത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് ചടങ്ങില് പങ്കെടുത്തതെന്ന് മുഖ്യമന്ത്രി ആവര്ത്തിച്ചു.
#WATCH | Chhattisgarh Chief Minister Bhupesh Baghel getting whipped as part of a ritual on the occasion of Govardhan Puja in Durg pic.twitter.com/38hMpYECmh
â ANI (@ANI) November 5, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




