ബ്രാഹ്മണര്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ അച്ഛന്‍ അറസ്റ്റില്‍

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പിതാവ് നന്ദകുമാര്‍ ബാഗല്‍ അറസ്റ്റില്‍

നന്ദകുമാര്‍ ബാഗലിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം/ ചിത്രം എഎന്‍ഐ
Last Updated :20 January 2024, 8:48 am IST

റായ്പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പിതാവ് നന്ദകുമാര്‍ ബാഗല്‍ അറസ്റ്റില്‍. ബ്രാഹ്മണര്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് നടപടി. ആരും നിയമത്തിന് മുകളില്‍ അല്ലെന്നാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ ഇന്നലെ പ്രതികരിച്ചിരുന്നു

അടുത്തിടെ ഉത്തര്‍പ്രദേശില്‍ ബ്രാഹ്മണ വിഭാഗത്തിന് എതിരെ ഭൂപേഷ് ബാഗലിന്റെ അച്ഛന്‍ നന്ദകുമാര്‍ ബഗേല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഗ്രാമങ്ങളില്‍ പ്രവേശിക്കാന്‍ ബ്രാഹ്മണന്മാരെ അനുവദിക്കരുതെന്ന് രാജ്യത്തെ ഗ്രാമവാസികളോട് ആഹ്വാനം ചെയ്ത് നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. മറ്റു വിഭാഗങ്ങളോടും ഇക്കാര്യം പറയും. അതുവഴി അവരെ ബഹിഷ്‌കരിക്കാന്‍ സാധിക്കും.വോള്‍ഗ നദിയുടെ തീരത്തേയ്ക്ക് അവരെ തിരിച്ച് അയക്കണമെന്നും ബ്രാഹ്മണന്മാരെ ഉദ്ദേശിച്ച് നന്ദകുമാര്‍ ബാഗല്‍ പറഞ്ഞു.

നന്ദകുമാര്‍ ബഗേലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ സര്‍വ് ബ്രാഹ്മിണ്‍ സമാജാണ് പരാതി നല്‍കിയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന വകുപ്പ് ചേര്‍ത്താണ് നന്ദകുമാര്‍ ബാഗേലിനെതിരെ കേസെടുത്തത്. ആരും നിയമത്തിന് മുകളില്‍ അല്ലെന്നാണ് ഇതുസംബന്ധിച്ച് ഭൂപേഷ് ബാഗല്‍ പ്രതികരിച്ചത്. അതിപ്പോള്‍ 86 വയസുള്ള അച്ഛനാണെങ്കിലും ശരി. എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഛത്തീസ്ഗഡ് സര്‍ക്കാര്‍ ബഹുമാനിക്കുന്നു. അവരുടെ വികാരങ്ങളെയും ഉള്‍ക്കൊള്ളുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശം വേദനിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now