
അമ്മയുടെ ജീവത്യാഗം; കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് മകളെ രക്ഷപ്പെടുത്തി
കുട്ടിയെ രക്ഷിക്കാന്‍ പിക്കാസുമായി യുവതി കാട്ടുപന്നിയെ നേരിട്ടു.

റായ്പൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് പതിനൊന്നുകാരിയായ മകളെ രക്ഷിച്ച അമ്മയുടെ ജീവത്യാഗം. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. കാട്ടുപ്പന്നിയുടെ ആക്രമണത്തിനിടെ സാരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഞായാറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 45കാരിയ ഡുവാഷിയയാണ് മരിച്ചത്.
യുവതി വീടിന് സമീപം പിക്കാസ് ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയെ രക്ഷിക്കാന്‍ പിക്കാസുമായി യുവതി കാട്ടുപന്നിയെ നേരിട്ടു. ജീവന്മരണ പോരാട്ടത്തില്‍ യുവതി കാട്ടുപന്നിയെ കൊലപ്പെടുത്തിയെങ്കിലും ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. പതിനൊന്നുകാരിയെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.
വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. താത്കാലിക നഷ്ടപരിഹാരത്തിന്റെ ഭാഗമായി 25,000 രൂപ ധനസഹായം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം



