
മരണം കണ്മുന്നില്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'ദൈവത്തിന്റെ കൈ'യുമായി റെയില്‍വെ ഉദ്യോഗസ്ഥന്; വീഡിയോ
ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
മുംബൈ: ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ് ) ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപടെലാണു യുവാവിന്റെ ജീവന് രക്ഷിച്ചത്. മുംബൈയിലെ ബോറിവാലി റെയില്‍വേ സ്റ്റേഷനിലാണു സംഭവം.
ട്രെയിന്‍ ഓടിത്തുടങ്ങിയതും യുവാവ് കംപാര്‍ട്മെന്റിലേക്കു ചാടിക്കയറിയെങ്കിലും അകത്തേക്കു കടക്കാന്‍ കഴിഞ്ഞില്ല. ട്രെയിനില്‍ നിന്ന് താഴെ വീണ ഇയാള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് പാളത്തില്‍ വീഴാതെ രക്ഷപ്പെട്ടത്. പ്ലാറ്റ്ഫോമില്‍ വീണ ഇയാള്‍ റെയില്‍വെ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് രക്ഷിച്ചത്.
#WATCH | An RPF constable saved life of a passenger who fell while trying to get down from a running at Mumbai's Borivali Railway Station on June 29. The passenger was dangerously close to the gap between the train & platform when the constable pulled him away: Central Railway pic.twitter.com/AVnYIwNQ7y
â ANI (@ANI) July 1, 2021
ജൂണ്‍ 29നാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് റെയില്‍വെ പുറത്തുവിട്ടത്. നേരത്തെയും സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ചില യാത്രക്കാര്‍ ഇപ്പോഴും നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാവുന്നില്ലെന്നതാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'


