മഹാരാഷ്ട്രയിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നു; പ്രവേശനം രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രം
മഹാരാഷ്ട്രയിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നു; പ്രവേശനം രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രം

മുംബൈ: കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാൻ സർക്കാർ അനുമതി നൽകി. ഒക്ടോബർ 22 മുതലാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത്.
പകുതി സീറ്റിൽ ആളുകളെ ഉൾക്കൊള്ളിച്ച് തുറക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ അടുത്ത ആഴ്ച പുറത്തിറക്കുമെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
സ്‌കൂളുകളും ആരാധനാലയങ്ങളും തുറക്കാൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനം എടുത്തിരുന്നു. പിന്നാലെ സിനിമ, തിയേറ്റർ പ്രതിനിധികളുമായി ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് തുറക്കാനുള്ള തീരുമാനം എടുത്തത്.
50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ് ഇപ്പോൾ അനുമതി നൽകുന്നത്. രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'മൂന്ന് ഫാല്‍ക്കെ, നാല് ദേശീയ അവാര്‍ഡ്'; മറ്റാര്‍ക്കുമില്ലാത്ത ഭാഗ്യം; ഇനി എല്ലാം നെല്‍സന്റെ കയ്യില്‍

വീട്ടിലിരുന്ന് ദിവസം ₹10,000 വരുമാനം നേടാം; ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 644 lottery result



