99.09 ശതമാനം വിജയം; ഐസിഎസ്ഇ, ഐഎസ് സി ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ (10-ാം ക്ലാസ്), ഐഎസ് സി (12-ാം ക്ലാസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

CISCE board class 10, 12 results declared
ഐസിഎസ്ഇ, ഐഎസ് സി ഫലം പ്രഖ്യാപിച്ചു പ്രതീകാത്മക ചിത്രം
Last Updated :30 April 2025, 12:01 pm IST
Edited by :dhanojam

ന്യൂഡല്‍ഹി: ഐസിഎസ്ഇ (10-ാം ക്ലാസ്), ഐഎസ് സി (12-ാം ക്ലാസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. cisce.org, results.cisce.org. എന്ന വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം.

12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 99,551 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 98,578 വിദ്യാര്‍ഥികളും വിജയിച്ചതായി കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് അറിയിച്ചു. 99.02 ശതമാനമാണ് വിജയശതമാനം. പത്താംക്ലാസില്‍ 99.09 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചതായും അധികൃതര്‍ അറിയിച്ചു.

12-ാം ക്ലാസ് പരീക്ഷയില്‍ 98.84 ശതമാനമാണ് ആണ്‍കുട്ടികളുടെ വിജയശതമാനം. 99.45 ശതമാനമാണ് പെണ്‍കുട്ടികളുടേത്. പത്താംക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ 27 വരെയും 12-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ അഞ്ചുവരെയുമാണ് നടന്നത്. ഡിജിലോക്കര്‍ പോര്‍ട്ടല്‍ വഴിയും ഫലം അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now