
കൊൽക്കത്തയിലെ മ്യൂസിയത്തിൽ വെടിവയ്പ്; സഹപ്രവർത്തകന്റെ വെടിയേറ്റ് സിഐഎസ്എഫ് ജവാൻ മരിച്ചു
വെടിവയ്പ്പ് നടത്തിയ ജവാനെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിൽ എടുത്തു
കൊൽക്കത്ത: സഹപ്രവർത്തകൻ നടത്തിയ വെടിവയ്പ്പിൽ സിഐഎസ്എഫ് ജവാൻ മരിച്ചു. കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിലുള്ള ഇന്ത്യൻ മ്യൂസിയത്തിലെ സിഐഎസ്എഫ് ബാരക്കിലാണ് വെടിവയ്പ്പുണ്ടായത്.
സിഐഎസ്എഫ് കോൺസ്റ്റബിൾ എകെ 47 ഉപയോഗിച്ചാണ് വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
#WATCH | Continuous firing by CISF Constable from his AK 47 in the Indian Museum CISF Barrack situated at Kolkata's Park Street. One died on spot, while another was injured. The constable who fired is still inside, Kolkata Police force deployed on spot pic.twitter.com/WqucNr0RJA
â ANI (@ANI) August 6, 2022
ഇന്ന് വൈകീട്ട് 6.45നാണ് സംഭവം. വെടിവയ്പ്പ് നടത്തിയ ജവാനെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പരിക്കേറ്റ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ നഗരത്തിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

എസ്ഐടി റദ്ദാക്കി; 'ഇഡി റിപ്പോർട്ടിൽ തെളിവുകളുണ്ട്, പ്രാഥമിക അന്വേഷണം അനാവശ്യം'; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ


