
ബുധനാഴ്ച വീണ്ടും മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും

News Now
കൊല്ലത്ത് ശുചിമുറിയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം: പ്രതി പിടിയിൽ

സല്മാന് ഖാന്റെ പേരില്‍ വീണ്ടും ഭീഷണി; ടൈഗര്‍ ഷറോഫിനെ ബിഷ്ണോയ് സംഘം ലക്ഷ്യമിട്ടത് എന്തിന്?

കോൺഗ്രസിൽ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്, വൈദ്യുതി നിരക്ക് വർധനയില്ല, സിജെപി നേതാക്കൾക്ക് ജാമ്യമില്ല; ഇന്നത്തെ 5 പ്രധാന വാർത്തകൾ

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി സണ്ണി ജോസഫ്

ന്യൂഡല്‍ഹി: ജന്തര്‍മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. മന്ദിര്‍ മാര്‍ഗിലെ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഇരുവരേയും തിരികെ തിഹാര്‍ ജയിലേക്ക് എത്തിച്ചു. ബുധനാഴ്ച വീണ്ടും മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.
പ്രതിഷേധ കേന്ദ്രമെന്ന പദവി എടുത്തുകളഞ്ഞ ഡല്‍ഹി ജന്തര്‍മന്തറിലേക്ക് പൂട്ടിയിട്ടിരുന്ന ഗേറ്റുകള്‍ തകര്‍ത്ത് അതിക്രമിച്ചു കയറിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും എസ്ഐആര്‍ നടപടികള്‍ക്കുമെതിരെ സിജെപി നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമായാണ് ഈ പ്രതിഷേധം നടന്നത്. ഒക്ടോബര്‍ 13ന് കസ്റ്റഡിയിലെടുത്ത ഇവരെ, 14നാണ് അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
നേതാക്കളെ വിട്ടയക്കാതിരിക്കാന്‍ അധികൃതര്‍ മനഃപൂര്‍വം നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് സിജെപി ആരോപിച്ചു. ഇരുവരെയും നിയമവിരുദ്ധമായി തടവില്‍ വച്ചിരിക്കുകയാണ്. മജിസ്ട്രേറ്റിനു മുന്നില്‍ ഉച്ചയോടെ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെങ്കിലും മണിക്കൂറുകള്‍ വൈകിയാണ് എത്തിച്ചത്. ദേശീയ പതാക വീശാനും മുദ്രാവാക്യമുയര്ത്താനുമാണ് നേതാക്കള്‍ ജന്തര്‍ മന്തറില്‍ പ്രവേശിച്ചത്. ജന്തര്‍ മന്തറിന് പ്രതിഷേധ കേന്ദ്രമെന്ന പദവി പുനഃസ്ഥാപിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.
Summary
CJP's Ashutosh Ranka, Saurav Das To Remain In Jail, Custody Extended By 2 Days
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




