
'കോണ്‍ഗ്രസ് കോമാളികള്‍; ബിജെപിയെക്കാള്‍ മോശമായ അവാസ വ്യവസ്ഥ; എക്സില്‍ മാത്രം സാന്നിധ്യമുള്ളവര്‍'
'എക്സി'ല്‍മാത്രം പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മ രാജ്യത്തെ ജനാധിപത്യത്തിന്റെ സംരക്ഷകര്‍ തങ്ങളാണെന്ന് കരുതുന്നതാണ് ഏറ്റവും വലിയ തമാശ

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ കോണ്‍ഗ്രസിനെ കോമാളികള്‍ എന്ന് പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്. ബിജെപിയെ കൂടാതെ ഇന്ത്യയെ രക്ഷിക്കലും ഭരണഘടനയെയും സംരക്ഷിക്കലും തങ്ങളുടെ കടമ മാത്രമാണെന്ന് കരുതുന്ന മറ്റൊരു പാര്ട്ടികൂടിയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ പേര് എടുത്ത് പറയാതെയുള്ള സിജെപിയുടെ വിമര്‍ശനം.
കോണ്‍ഗ്രസ്- സിജെപി ബന്ധം വഷളായെന്ന് വ്യക്തമാക്കുന്നതാണ് സിജെപി വക്താക്കളുടെ നേതാക്കളുടെ പ്രതികരണങ്ങള്‍. കോണ്‍ഗ്രസ് സ്വയം പ്രഖ്യാപിത ലിബറലുകളും ഭരണഘടനാ സംരക്ഷകരുമെന്ന് സൗരവ് ദാസ് പറഞ്ഞു. ബിജെപിയെ കൂടാതെ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സംരക്ഷകര്‍ ഇവര്‍ മാത്രമെന്നാണ് അവര്‍ കരുതുന്നത് സൗരവ് ദാസ് പറയുന്നു.
സൗരവ്ദാസിന്റെ കുറിപ്പിന് സമാനമായ രീതിയില്‍ തന്നെയായിരുന്നു സിജെപിയുടെ മറ്റൊരു വക്താവായ അശുതോഷ് രങ്കയുടെ പ്രതികരണവും. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സ്വാധീനിക്കുന്ന നേതാവായി സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്കെ വളരുന്നതിനെ തരംതാഴ്ത്താന്‍ 'സ്വയം പ്രഖ്യാപിത ലിബറല്‍ ഇക്കോസിസ്റ്റം' പ്രവര്‍ത്തിക്കുകയാണെന്ന് സിജെപി കോ-കണ്‍വീനര്‍ അശുതോഷ് റാങ്ക എക്സില്‍ കുറിച്ചു 'എക്സി'ല്‍മാത്രം പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മ രാജ്യത്തെ ജനാധിപത്യത്തിന്റെ സംരക്ഷകര്‍ തങ്ങളാണെന്ന് കരുതുന്നതാണ് ഏറ്റവും വലിയ തമാശയെന്നും റാങ്ക പരിഹസിച്ചു.
സിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അസം കോണ്‍ഗ്രസ് വക്താവ് റീതം സിങ് രംഗത്തെത്തി. മുന്‍പ് അസമില്‍ വെച്ച് തടങ്കലിലായപ്പോള്‍ സി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടി നേതാക്കളുടെയും അരവിന്ദ് കെജ്രിവാളിന്റെയും നിര്‍ദേശപ്രകാരം അവര്‍ അത് നിരസിക്കുകയായിരുന്നുവെന്ന് റീതം സിങ് വെളിപ്പെടുത്തി. സി.ജെ.പി ഒരു ജനകീയ പ്രസ്ഥാനമാണെന്നും അതിനെ കെജരിവാളിന്റെ രാഷ്ട്രീയ പുനഃപ്രവേശനത്തിനായി ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
'Not just BJP, another party thinks...': CJP takes dig at 'total buffoons', Congress leader hits out
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'തെരഞ്ഞെടുപ്പ് കമ്മീഷണര്‍ 48 മണിക്കൂറിനകം രാജിവെക്കണം'; ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സിജെപി

സിജെപി യോഗം തടയാന്‍ ശ്രമം, ഹാള്‍ നല്കിയാല് തല കീഴായി കെട്ടിത്തൂക്കുമെന്ന് ഭീഷണി; ബിജെപിക്കെതിരെ അഭിജിത് ദീപ്കെ ( വീഡിയോ )
